കേന്ദ്ര സർക്കാറി​െനതിരെ സി.പി.ഐ ധർണ

കൊടുങ്ങല്ലൂർ: കേന്ദ്ര സർക്കാറി​െൻറ കർഷക േദ്രാഹ നയങ്ങൾ അവസാനിപ്പിക്കുക, ദലിത് ന്യൂനപക്ഷ പീഡനങ്ങൾ അവസാനിപ്പിക്കുക, കള്ളനോട്ട് കേസിൽ ബി.ജെ.പി നേതാക്കളുടെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.െഎ ലോകമലേശ്വരം ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ വടക്കേ നടയിൽ സായാഹ്ന ധർണ നടത്തി. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ നഗരസഭ അധ്യക്ഷൻ സി.സി. വിപിൻചന്ദ്രൻ, എ.െഎ.ടി.യു.സി മണ്ഡലം സെക്രട്ടറി ജി.എസ്. സുരേഷ്, എ.െഎ.വൈ.എഫ് മണ്ഡലം സെക്രട്ടറി ടി.ആർ. ജിതിൻ, നവാസ് കാട്ടകത്ത്, പി.ബി. ഖയസ്, കെ.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.