മണ്ണുത്തി: ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് പാണഞ്ചേരി േബ്ലാക്ക് കോൺഗ്രസ് കമ്മിറ്റി മണ്ണുത്തി- കുതിരാൻ . മഴ ശക്തമായതോടെ റോഡിൽ വലിയ കുഴികളാണുള്ളത്. ഇതുമൂലം ദിവസവും മണിക്കൂറുകളാണ് ഗതാഗതം കുരുങ്ങുന്നത്. കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ ടെയിലറിങ് തൊഴിലാളി യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തത് മൂലം മരിച്ചിരുന്നു. സമരം െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. കെ.സി. അഭിലാഷ്, ഭാസ്കരൻ ആദംകാവിൽ, കെ.വി. ദാസൻ, ബാബു തോമസ് എന്നിവർ സംസാരിച്ചു. ഒാേട്ടാറിക്ഷക്ക് മുകളിൽ മരം വീണു ചെറുതുരുത്തി: ഷൊർണൂർ - തൃശൂർ സംസ്ഥാന പാതയിൽ ആറ്റൂർ ആറഫ സ്റ്റോപ്പിന് സമീപം ഒാേട്ടാറിക്ഷക്ക് മുകളിൽ മരം വീണു. ഡ്രൈവറും രണ്ട് യാത്രക്കാരും പെെട്ടന്ന് ചാടിയിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. ഒാേട്ടാറിക്ഷയുടെ മുൻ ഭാഗം തകർന്നു. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11.30നാണ് സംഭവം. ഷൊർണൂർ ഭാഗത്തുനിന്ന് വടക്കാഞ്ചേരിയിലേക്ക് പോവുകയായിരുന്നു ഒാേട്ടാ. പൊലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.