വർഷധാര പുരസ്കാരം ടി.കെ. ഗംഗാധരന് നൽകി

കൊടുങ്ങല്ലൂർ: കഥ, നോവൽ സാഹിത്യത്തിലെ സമഗ്ര സംഭാവനക്ക് പുഴനിലാവ് സാംസ്കാരിക വേദി ഏർപ്പെടുത്തിയ . കൊടുങ്ങല്ലൂർ നഗരസഭ അധ്യക്ഷൻ സി.സി. വിപിൻചന്ദ്രൻ പുരസ്കാരം കൈമാറി. കവി സെബാസ്റ്റ്യൻ പ്രശസ്തിപത്രം സമ്മാനിച്ചു. അവാർഡ് തുകയായ 10,001 രൂപ പ്രഫ. വികെ. സുബൈദ കൈമാറി. പുഴനിലാവ് സാംസ്കാരിക വേദി ചെയർമാൻ വി.എം. ജോണി അധ്യക്ഷത വഹിച്ചു. ടി.എൻ. ജോയി, നിധിൻ ശ്രീനിവാസ്, എ.കെ. അബ്ദുൽ ഗഫൂർ, ഇ.എസ്. സാബു എന്നിവർ സംസാരിച്ചു. മോഡേൺ ഹോം കെയർ ആൻഡ് ട്രോമ സ​െൻറർ പ്രവർത്തനം തുടങ്ങി കൊടുങ്ങല്ലൂർ: മോഡേൺ ഹോം കെയർ ആൻഡ് ട്രോമ സ​െൻറർ വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മനേജിങ് ഡയറക്ടർ ഡോ. എ.കെ. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. നഴ്സുമാരുടെ ബാഡ്ജിങ് കൊടുങ്ങല്ലൂർ സി.െഎ പി.സി. ബിജുകുമാർ നിർവഹിച്ചു. നഗരസഭ കൗൺസിലർ രശ്മി ബാബു, ഡോ. ആൻറണി ജെ. കണ്ണമ്പിള്ളി, മെഡിക്കൽ സൂപ്രണ്ട് ഡോ. പി.വി. സുഗതൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.