ഇരിങ്ങാലക്കുട: സെൻറ് ജോസഫ്സ് കോളജിെൻറ ആഭിമുഖ്യത്തിൽ നടന്ന അഖിലകേരള വനിത ഇൻറർ കൊളീജിയറ്റ് പോൾ ടി. ജോൺ തട്ടിൽ മെമോറിയൽ സിൽവർ ജൂബിലി വോളിബാൾ ടൂർണമെൻറിലും ഡോ. ഇ.പി. ജനാർദനൻ എവർറോളിങ് ട്രോഫിക്കും വേണ്ടിയുള്ള ഗോൾഡൻ ജൂബിലി മെമോറിയൽ ബാസ്കറ്റ് ബാൾ ടൂർണമെൻറിലും അസംപ്ഷൻ കോളജ് ജേതാക്കളായി. ഇരു വിഭാഗങ്ങളിലും ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളജിനെ പരാജയപ്പെടുത്തിയാണ് അസംപ്ഷൻ ഇരട്ട കിരീടം നേടിയത്. അന്തർദേശീയ വോളിബാൾ താരം പി. രോഹിത് സമ്മാനദാനം നിർവഹിച്ചു. സെൻറ് ജോസഫ് കോളജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഇസബൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാസ്കറ്റ് ബാൾ അസോസിയേഷൻ പ്രസിഡൻറ് പി.ജെ. സണ്ണി, കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ, തുഷാര ഫിലിപ്, ഡോ. ഇ.പി. ജനാർദനൻ, റോസിലി പോൾ എന്നിവർ സംസാരിച്ചു. മലയാളി നവോത്ഥാന മൂല്യങ്ങൾ മറക്കുന്നു -കെ. ജയകുമാർ ഇരിങ്ങാലക്കുട: കേരളം രൂപപ്പെട്ട് 60 വർഷം പിന്നിടുേമ്പാൾ കേരളീയർ തങ്ങൾ നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളോട് മൊഴിചൊല്ലുകയാണെന്ന് മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ജയകുമാർ. എസ്.എൻ. ചന്ദ്രിക എജുക്കേഷൻ ട്രസ്റ്റ് സ്ഥാപക ദിനവുമായി ബന്ധപ്പെട്ട സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുകുന്ദപുരം എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് സന്തോഷ് ചെറാകുളം, പി.ആർ. കേശവൻ വൈദ്യർ അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ ഡോ. സി.കെ. രവി, പി.കെ. ഭരതൻ എന്നിവർ സംസാരിച്ചു. ഒാണം-ബക്രീദ് മേള ഇരിങ്ങാലക്കുട: സിവിൽ സപ്ലൈസ് കോർപറേഷെൻറ ഇൗ വർഷത്തെ ഒാണം-ബക്രീദ് മേള മുകുന്ദപുരം താലൂക്കുതല ഉദ്ഘാടനം കരുവന്നൂർ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ പ്രഫ. കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷത നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എ. മനോജ്കുമാർ, നഗരസഭ കൗൺസിലർമാരായ വത്സല ശശി, വി.കെ. സരള, കെ.കെ. അബ്ദുല്ലക്കുട്ടി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.വി. ചാർളി, പി.എസ്. വിശ്വംഭരൻ, കെ. നന്ദനൻ, ടി.എസ്. സുനിൽകുമാർ, കെ.എ. റിയാസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.