തൊഴിലുറപ്പ് പദ്ധതി നഴ്സറി നിർമാണം

വെങ്കിടങ്ങ്: മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പഞ്ചായത്തുതല നഴ്സറി നിർമാണം പ്രസിഡൻറ് രതി എം. ശങ്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ അധ്യക്ഷത വഹിച്ചു. എൻജിനീയർ ബബിത, കൃഷി അസിസ്റ്റൻറ് സുനിൽ ദത്ത്, വി.ഇ.ഒ അജിത് രാജ്കുമാർ, രത്നവല്ലി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. 2018 ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൃക്ഷത്തൈ വെച്ചുപിടിപ്പിക്കാനുള്ള തൈകൾ ഈ നഴ്സറിയിൽ മുളപ്പിച്ച് എടുക്കുകയാണ് ലക്ഷ്യം. കൊങ്ങണം വീട്ടിൽ സബീലി​െൻറ 60 സ​െൻറ് സ്ഥലം പാട്ടത്തിനെടുത്ത് പതിനേഴാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് നഴ്സറി നടത്തുന്നത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും 20,000 വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നതി​െൻറ പ്രാരംഭ പ്രവർത്തനമാണ് തുടങ്ങിയത്. സീതപ്പഴം, സപ്പോട്ട, കശുവണ്ടി, കുടംപുളി, മാതളം, കണിക്കൊന്ന, തേക്ക്, സിലോൺ ഫ്രൂട്ട് എന്നിവയുടെ വിത്തുകളാണ് നട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.