റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ സ്ത്രീക്ക് നഷ്ടപരിഹാരം നൽകണം -കോൺഗ്രസ് ഗുരുവായൂർ: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ സ്ത്രീക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഗുരുവായൂരിലെ റോഡുകളിലൂടെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. അഴുക്കുചാൽ പദ്ധതിക്കായി സ്ഥാപിച്ച മാൻഹോളുകളെല്ലാം അപകടക്കുഴികളായി മാറി. പൈപ്പിടാൻ പൊളിച്ച പല ഭാഗത്തും ടാർ ചെയ്ത ശേഷവും റോഡ് ഇടിഞ്ഞുതാഴ്ന്നു. റോഡുകളുടെ അവസ്ഥക്കെതിരെ ഒട്ടുമിക്ക സംഘടനകളും രംഗത്തു വന്നിട്ടും അധികാരികൾ കണ്ട ഭാവം നടിക്കുന്നില്ല. ഇതിനെതിരെ കോൺഗ്രസ് സമര രംഗത്തിറങ്ങുമെന്നും മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡൻറ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ബാലൻ വാറനാട്ട്, പി.ഐ. ലാസർ, പോളി ഫ്രാൻസിസ്, സി.കെ. ഡേവിഡ്, പി.ജി. സുരേഷ് എന്നിവർ സംസാരിച്ചു. റോഡുകളിലെ കുഴി നികത്താത്ത അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി യൂനിയനിലെ ഓട്ടോ ൈഡ്രവർമാരുടെ നേതൃത്വത്തിൽ കുഴിക്ക് മുകളിൽ പുഷ്പചക്രം സമർപ്പിച്ചു. പ്രസിഡൻറ് സി.ആർ. മനോജ്, സി.കെ. സത്യൻ, പി.സി. ബഷീർ, ഡി. ഉദയദാസ്, വി.കെ. ബാബു, മുരളീധരൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.