ഇർഫാൻ മുഹമ്മദിന് സ്വർണ മെഡൽ

കരൂപ്പടന്ന: കോട്ടക്കലിൽ നടന്ന മൂന്നാമത് സംസ്ഥാന മൂവായ് ബൊറാൻ ചാമ്പ്യൻഷിപ്പിൽ മൊയ് തായ്‌ ടൈറ്റിൽ ബെൽറ്റ് സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും കരൂപ്പടന്ന സ്വദേശി ഇർഫാൻ മുഹമ്മദ് കരസ്ഥമാക്കി. ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഇർഫാൻ കരൂപ്പടന്ന പൂവത്തുംകടവിൽ ഷാഫിയുടെ മകനാണ്. കോണത്തുകുന്ന് ജി.എഫ്.സി യിൽ അഷ്കർ, ഫഹദ് എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.