ലഘുലേഖ: മൗലികാവകാശത്തിനെതിരായ കൈയേറ്റം –വിസ്​ഡം ഗ്ലോബൽ ഇസ്​ലാമിക്​ മിഷൻ

ലഘുലേഖ: മൗലികാവകാശത്തിനെതിരായ കൈയേറ്റം –വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ കോഴിക്കോട്: പറവൂരിൽ മതപ്രചാരണ ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവർത്തകരെ തീവ്രവാദികളായി ചിത്രീകരിച്ച് തീവ്ര ഹിന്ദുത്വവാദികൾ ആക്രമണം നടത്തിയത് മൗലികാവകാശത്തിനുനേരെയുള്ള കൈയേറ്റമാെണന്ന് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പൊലീസ് സ്റ്റേഷ​െൻറ മുറ്റത്തുവെച്ചുവരെ മുജാഹിദ് പ്രവർത്തകർക്കുനേരെ ആക്രമണം തുടർന്നു. മതസ്പർദയുണ്ടാക്കുന്നുെവന്ന് വരുത്തിതീർക്കാർ ലഘുലേഖയിൽ ഇല്ലാത്ത വരിയാണ് എഫ്.െഎ.ആറിൽ കൊടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വടക്കേക്കര സ്റ്റേഷനിൽ വർഗീയവത്കരണ ശ്രമം നടന്നു എന്നാണ് ഇതിലൂടെ വ്യക്തമായത്. 39 പേരാണ് റിമാൻഡിലുള്ളത്. ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം ആഭ്യന്തരവകുപ്പ് നടത്തണം. മതനിരപേക്ഷത തകർക്കുന്ന ഇത്തരം നിലപാടുകളുണ്ടാവാതിരിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം –ഭാരവാഹികൾ ആവശ്യപ്പെട്ടു. 'െഎ.എസ്: മത നിഷിദ്ധം, മാനവ വിരുദ്ധം' എന്ന കാമ്പയിനി​െൻറ തുടർച്ചയായി 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്ന സന്ദേശമുള്ള ലഘുലേഖകളാണ് വിതരണം ചെയ്തത്. മൂന്നുവർഷമായി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഇതിനെതിരെ ഇതുവരെ ഒരു കോണിൽനിന്നും വിമർശനമുണ്ടായിട്ടില്ല. ഇപ്പോഴത്തെ സംഭവങ്ങൾക്കുപിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഫാഷിസത്തിനും മത തീവ്രവാദത്തിനുമെതിരെ പൊതുസമൂഹത്തി​െൻറ പിന്തുണയോടെ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വിസ്ഡം വൈസ് ചെയർമാൻ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, ജനറൽ കൺവീനർ ടി.കെ. അശ്റഫ്, കൺവീനർ സി.പി. സലീം, െഎ.എസ്.എം ജനറൽ സെക്രട്ടറി കെ. സജ്ജാദ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.