തടയണയുടെ ഉദ്ഘാടനവും വിത്തിടലും

ചാലക്കുടി: മേലൂർ പുഞ്ച പാടശേഖരത്തിലെ കർഷകരുടെ നിരന്തര ആവശ്യത്തിന് പരിഹാരമായി തടയണ ഉദ്ഘാടനം ചെയ്തു. തരിശായി കിടന്ന പാടശേഖരത്തിലെ 45 ഏക്കർ പാടം വിത്തിടലും ഇതോടൊപ്പം ബി.ഡി. ദേവസി എം.എൽ.എ നിർവഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷിജു അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിക്കറാം മീണ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വിജു വഴക്കാല, വി.ഡി. തോമസ്, പഞ്ചായത്തംഗം എം.ടി. ഡേവീസ്, മേലൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ബാബു, കൃഷി ഓഫിസർ അമൃത എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് 10 ലക്ഷം െചലവിട്ടാണ് തടയണ നിർമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.