കരൂപ്പടന്ന: ലഹരി പദാർഥങ്ങളുടെ ഉപയോഗത്തിൽ രാജ്യത്ത് കേരളം രണ്ടാം സ്ഥാനത്താണെന്ന് സംസ്ഥാന എക്സൈസ് കമീഷണർ ഋഷിരാജ് സിങ് പറഞ്ഞു. വള്ളിവട്ടം യൂനിവേഴ്സൽ എൻജി. കോളജിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നാം സ്ഥാനം പഞ്ചാബിനാണ്. സംസ്ഥാനത്ത് എട്ടിനും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 75ശതമാനം പേരും ഒരിക്കലെങ്കിലും ലഹരി ഉപയോഗിച്ചിട്ടുള്ളവരാണ്. വിദ്യാർഥികളിൽ മയക്കുമരുന്ന് ഉപയോഗം കൂടി വരികയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് മയക്കുമരുന്ന് ഇവിടേക്ക് കൊണ്ടുവരുന്നത്. തൊഴിലാളികൾക്ക് ഇതിൽ മുഖ്യപങ്കുണ്ട്. കുട്ടികളുടെ മേൽ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ടി.പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂനിവേഴ്സൽ എജുക്കേഷനൽ ട്രസ്്റ്റ് ചെയർമാൻ വി.കെ.ഷംസുദ്ദീൻ ഉപഹാരം നൽകി. ട്രസ്്റ്റ് അംഗങ്ങളായ വി.കെ.അബ്്ദുൽ ഗഫൂർ, വി.കെ.അബ്്ദുൽ സലാം, അഡ്മിനിസ്ട്രേറ്റിവ് മാനേജർ റിനൂജ് അബ്്ദുൽ ഖാദർ, എൻകോൺ ക്ലബ് കോ-ഓഡിനേറ്റർ കെ.കെ.അബ്്ദുൽ റസാഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.