വിഷാംശം അകത്തുചെന്ന്​ യുവാവ്​ ഗുരുതരാവസ്​ഥയിൽ; ബ്ലൂവെയ്​ൽ ഗെയിമിനെ തുടർന്നെന്ന്​ സംശയം

തൃശൂർ: വിഷാംശം കലർന്ന ദ്രാവകം അകത്തുചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കൂർ സ്വദേശിയായ 26കാരനാണ് തൃശൂർ എലൈറ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. ശനിയാഴ്ച രാത്രി പത്തോടെ വീട്ടിൽ അവശനിലയിൽ കണ്ട യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മഞ്ഞ നിറത്തിലുള്ള ഏതോ വിഷദ്രാവകമാണ് ഇയാൾ കഴിച്ചത്. ആശുപത്രിയിലെത്തിയ ശേഷം യുവാവ് അബോധാവസ്ഥയിൽ ബഹളം വെച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. ബ്ലൂവെയ്ൽ ഗെയിമിനെ തുടർന്നുള്ള ആത്മഹത്യാശ്രമമാണോയെന്ന സംശയത്തിലാണ് നാട്ടുകാരും ആശുപത്രി അധികൃതരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.