കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ വെടി​െവച്ച് പിടികൂടി

അതിരപ്പിള്ളി: കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടിവെച്ച് പിടികൂടി. തൃശൂർ ചാലക്കുടി ഫോറസ്റ്റ് ഡിവിഷൻ പരിയാരം റേഞ്ചിലെ വെറ്റിലപ്പാറയില്‍ മുണ്ടന്‍മാണി ജങ്ഷനില്‍ റബര്‍ എസ്റ്റേറ്റിലെ കമ്പിവേലിയിലാണ് പ്രായമെത്തിയ ആൺപുലി കുടുങ്ങിയത്. തുടര്‍ന്ന് വനപാലകരെത്തി സാരമായി പരിക്കേറ്റ പുലിയെ മയക്കുവെടിെവച്ച് കൂട്ടിലാക്കി മലയാറ്റൂര്‍ ഡിവിഷനിലെ കോടനാട്ടിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. ബുധനാഴ്ച രാവിലെ ഏേഴാടെ പട്ടികളുടെ അസാധാരണമായ കുര കേട്ട് എത്തിയ നാട്ടുകാര്‍ നോക്കിയപ്പോഴാണ് എസ്റ്റേറ്റി​െൻറ വേലിയില്‍ കുരുങ്ങിയ നിലയില്‍ പുലിയെ കണ്ടത്. ബിനോയ് എന്നയാളുടെതാണ് ഈ എസ്റ്റേറ്റ്. ജീവനുണ്ടെന്ന് മനസ്സിലാക്കിയതോടെ ഉടന്‍ വനപാലകരെ വിവരം അറിയിച്ചു. എവിടെയോ കൃഷിയിടത്തിലും മറ്റും ഒരുക്കിയ കമ്പിക്കുരുക്കില്‍ കുടുങ്ങിയ പുലി അത് വലിച്ചെടുത്ത് വരുന്നതിനിടെയാണ് ഇവിടത്തെ വേലിയില്‍ ചുറ്റിപ്പിണഞ്ഞതെന്ന് സംശയിക്കുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുരുക്ക് മുറുകി പരിക്ക് രൂക്ഷമായി. ശരീരത്തി​െൻറ മൂന്ന് ഭാഗങ്ങളില്‍ കമ്പിവേലി ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു. രാവിലെ 11ഓടെ തൃശൂര്‍ മൃഗശാലയില്‍നിന്നെത്തിയ വെറ്ററിനറി സര്‍ജന്‍ ബിനോയ് പി.ബാബുവി​െൻറ നേതൃത്വത്തില്‍ രണ്ട് മയക്കുവെടിെവച്ചാണ് പുലിയെ പിടികൂടിയത്. വിദഗ്ധ ചികിത്സ നല്‍കിയതിനുശേഷം ഇതേ വനമേഖലയില്‍തന്നെ തുറന്നുവിടുമെന്ന് ചാലക്കുടി ഡി.എഫ്.ഒ ആര്‍.കീര്‍ത്തി അറിയിച്ചു. പരിയാരം റേഞ്ചില്‍ സമീപകാലത്തായി രണ്ടാമത്തെ തവണയാണ് പുലി കുരുക്കില്‍പെടുന്നത്. ജനവാസമേഖലയില്‍ മോതിരക്കണ്ണിയില്‍ കമ്പിക്കുരുക്കില്‍പെട്ട പുലിയെ മരത്തിന് മുകളില്‍ ചത്തനിലയില്‍ കണ്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.