ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വീൽ ചെയറുകള്‍ വിതരണം ചെയ്തു

വടക്കാഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ അത്താണി യൂനിറ്റി​െൻറ നേതൃത്വത്തിൽ വീൽ ചെയറുകള്‍ വിതരണം ചെയ്തു. ജില്ല ജോയൻറ് സെക്രട്ടറി എന്‍.വി. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. അസ്ഥിരോഗ ചികിത്സാവിദഗ്ധരായ ഡോ. ജ്യോതിഷ് കുമാര്‍, ഡോ. ടോം എന്നിവര്‍ ചേർന്ന് ഏറ്റുവാങ്ങി. യൂനിറ്റ് പ്രസിഡൻറ് എം.ജെ. സുരേന്ദ്രകുമാർ, സെക്രട്ടറി ആര്‍.ആര്‍. മോഹന്‍ദാസ്‌, മേഖല പ്രസിഡൻറ് എം.കെ. ഭാസ്കരന്‍ മേഖല കമ്മിറ്റിയംഗം ഷാജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.