ആളൂര്‍: ബാറിലെത്തിയ യുവാവിനെ ആക്രമിച്ച് ഗുരുതര പരിക്കേല്‍പിച്ചതായി പരാതി. ആളൂര്‍ പൊരുന്നംകുന്ന് നെല്ലിപ്പറമ്പില്‍ സുകുമാരെൻറ മകന്‍ സിബിനാണ്(32) പരിക്കേറ്റത്. സിബി ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ ആളൂര്‍ പൊലീസ് പിടികൂടിയതായി സൂചനയുണ്ട്. ചൊവ്വാഴ്ച വൈകീട്ട് അേഞ്ചാടെ ആളൂരിലെ ബാറിലാണ് സംഭവം. ബാറിനുള്ളിലെത്തിയ സിബിയെ എട്ടുപേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. തലയില്‍ ബിയര്‍ കുപ്പി കൊണ്ട് അടിച്ചതിനെത്തുടര്‍ന്ന് മുറിവേറ്റിട്ടുണ്ട്. ഇയാളെ മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഷെഫീഖ്, റഹീം എന്നിവരുൾപ്പെടെ ഏതാനും പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മാഹിന്‍ കൊലക്കേസില്‍ കുറ്റം ആരോപിക്കപ്പെട്ട പ്രതിയായിരുന്നു പരിക്കേറ്റ സിബിയെന്നും മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.