സ്വാതന്ത്ര്യദിനാഘോഷം.

ഏങ്ങണ്ടിയൂർ:- ചേറ്റുവ ചലഞ്ചേഴ്സ് ആർട്സ് ക്ലബി​െൻറയും രണ്ടാം വാർഡ് ഏഴാം നമ്പർ അംഗൻവാടിയുടെയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് അംഗം ഇർഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ഇല്ല്യാസ് അധ്യക്ഷത വഹിച്ചു. പെരിങ്ങോട്ടുകര കിഴക്കുംമുറി ആൽഫ ക്ലബി​െൻറ ആഘോഷത്തിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം കെ.വി. ഭാസ്കരൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അന്തിക്കാട് യൂനിറ്റി​െൻറ സ്വാതന്ത്ര്യദിനാഘോഷത്തിൽ അന്തിക്കാട് യൂനിറ്റ് പ്രസിഡൻറ് കെ.എ. ലാസർ പതാക ഉയർത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.