കുന്നംകുളം: വേൾഡ് മലയാളി ഫെഡറേഷെൻറ ഒാണം പരിപാടി സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച കുന്നംകുളം കാഴ്ചവൈകല്യമുള്ള വിദ്യാർഥികളുടെ സർക്കാർ വിദ്യാലയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11.30ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. കുട്ടികൾക്ക് ഒാണപ്പുടവ, പഠനോപകരണങ്ങൾ എന്നിവയും ഒാണസദ്യയും നൽകും. വാർത്തസമ്മേളനത്തിൽ േജായൻറ് കോഒാഡിനേറ്റർ ഷൗക്കത്ത് പറമ്പി, സീന ഷാനവാസ്, നൗഷാദ് ആലുവ, സിന്ധു സജീവ്, ബദറുദ്ദീൻ കരിപ്പോട്ടയിൽ എന്നിവർ പെങ്കടുത്തു. സ്വാതന്ത്ര്യദിനം കുന്നംകുളം: ഡി.വൈ.എഫ്.െഎ കുന്നംകുളത്ത് സംഘടിപ്പിച്ച യുവജന പ്രതിരോധം എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. കെ.ബി. പ്രവീൺ അധ്യക്ഷത വഹിച്ചു. പി.എസ്. ഷാനു, ബി.കെ. ഹരിനാരായണൻ, അനുമോൾ, ടി.എ. ഫൈസൽ, എൻ.എ. ഷനോഫ്, ബാബു എം. പാലിശ്ശേരി, എം.എൻ. സത്യൻ എന്നിവർ സംസാരിച്ചു. കടവല്ലൂർ: കടവല്ലൂർ ഗവ. ജി.എച്ച്.എസ്.എസിൽ പി.ടി.എ പ്രസിഡൻറ് കെ.എൻ. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ആരിഫ, പ്രധാനാധ്യാപകൻ പി. സതീശൻ എന്നിവർ ചേർന്ന് പതാക ഉയർത്തി. സ്കൂളിലെ ജൈവവൈവിധ്യ പാർക്കിെൻറ ഉദ്ഘാടനവും നടന്നു. വിദ്യാർഥികളും അധ്യാപകരും ചേർന്ന് വിവിധയിനം ഒൗഷധച്ചെടികൾ നട്ടു. മനോഹിത്, ജയറാം, സന്തോഷ് എന്നിവർ സംസാരിച്ചു. കടവല്ലൂർ നടുമുറി അൽ ഹയാത്ത് ഇംഗ്ലീഷ് സ്കൂളിൽ ഒ.എസ്.എഫിെൻറ നേതൃത്വത്തിൽ ഡോക്യുമെൻററി പ്രദർശനവും ക്വിസ് മത്സരവും നടന്നു. ഉപന്യാസ മത്സര വിജയികൾക്ക് സമ്മാനം നൽകി. പെരുമ്പിലാവ് അൻസാർ സ്കൂളിൽ പ്രിൻസിപ്പൽ സി. മുഹമ്മദ് റഷീദ് പതാക ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.