തൃശൂർ: പഴയ മുനിസിപ്പൽ പരിധിയിലെ ഗാർഹിക ഉപഭോക്താക്കളുടെ വെള്ളക്കരം കൂട്ടിയ കോർപറേഷൻ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയേൽ കൗൺസിൽ ഹാളിനകത്ത് കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ കുത്തിയിരിപ്പ് പ്രതിഷേധം അവസാനിപ്പിച്ചു. ഫ്ലാറ്റ് നിവാസികളെ ഗാർഹിക ഉപഭോക്താക്കളായി പരിഗണിക്കാനും, ശാസ്ത്രീയവും വ്യക്തവുമായ മാനദണ്ഡം രൂപപ്പെടുന്നതു വരെ ഗാർഹിക ഉപഭോക്താക്കൾ പഴയ വെള്ളക്കരം നൽകിയാൽ മതിയെന്ന് മേയർ ഉറപ്പ് നൽകിയതിെൻറ അടിസ്ഥാനത്തിലാണ് സമരം നിർത്തിയത്. 1993ൽ പഴയ മുനിസിപ്പാലിറ്റിക്ക് വിട്ടുകിട്ടിയ കുടിവെള്ള വിതരണ പദ്ധതി അതേപടി നടപ്പാക്കിയാൽ ഇപ്പോഴത്തെ നിരക്കിനേക്കാൾ വീണ്ടും നിരക്ക് കറയുന്നതാണ്. ഈ വിഷയവും ചർച്ച ചെയ്യാമെന്ന് തീരുമാനമായി മേയർ അജിതാ ജയരാജൻ, െഡപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, മുൻ എം.എൽ.എ പി.എ. മാധവൻ, പ്രതിപക്ഷ കക്ഷി നേതാവ് എം.കെ മുകുന്ദൻ തുടങ്ങിയവർ നടത്തിയ ചർച്ചയിലാണ് വിഷയം പരിഹരിച്ചതെന്ന് ജോൺ ഡാനിയേൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.