ലൈഫ് മിഷന്‍ പദ്ധതി അട്ടിമറിച്ചു ^വെല്‍ഫെയര്‍ പാര്‍ട്ടി

തൃശൂർ: ഭൂമിയില്ലാത്ത സാധാരണക്കാര്‍ക്ക് ഗുണകരമാകേണ്ട ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ കരട് പട്ടികയിൽ വ്യാപക അട്ടിമറി നടന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഭൂരഹിതര്‍ പോലും ലൈഫ് മിഷന്‍ പദ്ധതിയില്‍നിന്ന് പുറത്താകാനുള്ള കാരണം സ്വജനപക്ഷപാതവും രാഷ്ട്രീയ ഇടപെടലുമാണെന്ന് പാർട്ടി ജില്ല കമ്മിറ്റി യോഗം ആരോപിച്ചു. ജില്ലയില്‍ പലയിടത്തും വൈകി കരട് പട്ടിക പ്രസിദ്ധീകരിച്ചതിനാൽ പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിഞ്ഞില്ലെന്നുംയോഗം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് സമയം നീട്ടിക്കൊടുക്കണമെന്ന് ജില്ല പ്രസിഡൻറ് കെ.ജി. മോഹനന്‍ ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി കെ.കെ. ഷാജഹാന്‍, വൈസ് പ്രസിഡൻറ് സി.എ. ഉഷാകുമാരി, സെക്രട്ടറി എം.കെ. അസ്‌ലം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.