വാടാനപ്പള്ളി: ഒാർഫനേജ് ആൻഡ് ഇസ്ലാമിയ കോളജ് പൂർവ വിദ്യാർഥി സംഘടനയുടെ (ഉസ്റ) സംസ്ഥാന സംഗമം ശനി, ഞായർ ദിവസങ്ങളിൽ മാതൃസ്ഥാപനത്തിൽ നടക്കും. തദ്ദേശ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എം.എൽ.എ, ഗൾഫാർ മുഹമ്മദലി, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി, വാർഡ് അംഗം ശ്രീജിത്ത്, മുൻ പ്രിൻസിപ്പൽമാരായ വി.പി. കുഞ്ഞുമൊയ്തീൻകുട്ടി മൗലവി, കെ.കെ. മമ്മുണ്ണി മൗലവി, ഡയറക്ടർ സി.കെ. ഹനീഫ, ട്രസ്റ്റ് സെക്രട്ടറി ആർ.കെ. ഖാലിദ് എന്നിവർ സംസാരിക്കും. അനുബന്ധ സ്ഥാപനങ്ങളായ തളിക്കുളം, ആലുവ ചാലക്കൽ, പറവൂർ മന്ദം, കൊല്ലം ഉമയനല്ലൂർ തുടങ്ങിയ ഇസ്ലാമിയ കോളജുകളിലെ പൂർവ വിദ്യാർഥികളാണ് സംഗമത്തിൽ പെങ്കടുക്കുക. വിവിധ സെഷനുകളിലായി പൂർവാധ്യാപകരെയും വിദ്യാർഥി പ്രതിഭകളെയും ആദരിക്കൽ, പൂർത്തിയായ പ്രോജക്ടുകൾ സമർപ്പിക്കൽ, സംഘടനാ തെരഞ്ഞെടുപ്പ്, സ്ത്രീശാക്തീകരണം എന്ന വിഷയത്തിൽ വനിതാ സെമിനാർ, അനുസ്മരണ പ്രഭാഷണം എന്നിവ നടക്കും. വനിതാ സെമിനാർ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി കെ.കെ. ഫാത്തിമ സുഹറ ഉദ്ഘാടനം ചെയ്യും. സംഘടനാ സമ്മേളനം, ബാച്ച് സംഗമം, ചർച്ചാ സമ്മേളനം എന്നിവ നടക്കും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം.െഎ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. വി.ടി. അബ്ദുല്ലേക്കായ, അബ്ദുൽ ഹക്കീം നദ്വി, എം.എ. ആദം, എം.എം. ശംസുദ്ദീൻ നദ്വി, പ്രഫ. എം.എച്ച്. ഇല്യാസ്, പ്രഫ. ലിംസിർ അലി, കെ.എം. അശ്റഫ്, ഡോ. കൂട്ടിൽ മുഹമ്മദാലി, ഡോ. എ.ബി. മൊയ്തീൻകുട്ടി എന്നിവർ സംസാരിക്കും. സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ സി.കെ. ഷൗക്കത്തലിയും ഉസ്റ സെക്രട്ടറി ഷാജുദ്ദീനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.