തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമി എ.ആർ ക്യാമ്പിലെ ആംബുലൻസ് സർവിസ് നടത്തുന്നത് ഇതര ആവശ്യങ്ങൾക്ക്. കാലാവധി കഴിഞ്ഞിട്ടും ഇതുവരെ റീ ടെസ്റ്റ് നടത്തിയിട്ടുമില്ല. ഇതോടൊപ്പം, ബ്രേക്കില്ലാത്ത വാഹനങ്ങൾ ഇതര ആവശ്യങ്ങൾക്ക് വിടുകയും പരാതി പറഞ്ഞാൽ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും ആക്ഷേപമുണ്ട്. കെ.എൽ-ഒന്ന് എക്സ് 9501 നമ്പറിലുള്ള പൊലീസ് ആംബുലൻസാണ് സമയം കഴിഞ്ഞിട്ടും ടെസ്റ്റ് നടത്താതെ ഉപയോഗിക്കുന്നത്. രണ്ട് ആംബുലൻസുകളാണ് ക്യാമ്പിലുള്ളത്. ഇതിൽ ഒന്ന് പുതിയതാണ്. 15 വർഷം കഴിഞ്ഞ ആംബുലൻസിന് രണ്ട് നമ്പർ േപ്ലറ്റുണ്ട്. സ്വകാര്യ ആവശ്യത്തിനും ടാക്സിയായും ഉപയോഗിക്കാൻ ഡി.ജി.പിയുടെ പ്രത്യേക ഉത്തരവിലാണ് ഇത്. പൊതുജനങ്ങളുടെ സേവനത്തിന് ആംബുലൻസ് നൽകാൻ വ്യവസ്ഥയുെണ്ടങ്കിലും ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല. ഇപ്പോൾ വാഹനം ഉപയോഗിക്കുന്നത് ഡോഗ് സ്ക്വാഡിന് പോകാനും മെസിലേക്കും ക്യാമ്പിലേക്കും സാധനങ്ങൾ വാങ്ങാനുമാണ്. പൊലീസ് വാഹനമായതിനാൽ മോട്ടോർ വാഹന വകുപ്പ് പരിശോധിക്കില്ല. ബ്രേക്കില്ലാത്ത വാഹനം ഓടിക്കാൻ ക്യാമ്പിലെ മോട്ടോർ ട്രാൻസ്പോർട്ട് ഓഫിസർ തന്നെയാണ് നിർബന്ധിക്കുന്നത്. നിരവധി തവണ പൊലീസുകാർ ഇതിനെതിരെ ഡെപ്യൂട്ടി കമാൻഡൻറിനും കമീഷണർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പരാതി നൽകിയവർക്ക് പീഡനം ഏൽക്കേണ്ടിവരുന്നതായും പറയപ്പെടുന്നു. വാഹനത്തിെൻറ ബ്രേക്ക് തകരാറിലാണെന്നും പരിഹരിക്കണമെന്നും സി.പി.ഒ അറിയിച്ചപ്പോൾ സ്വന്തം ൈകയിലെ പണമെടുത്ത് തകരാർ പരിഹരിക്കാനായിരുന്നു എം.ടി ഓഫിസറുടെ നിർദേശം. അതേസമയം, കഴമ്പില്ലാത്ത പരാതിയാണെന്നാണ് ഇതുസംബന്ധിച്ച് ഡെപ്യൂട്ടി കമാൻഡൻറ് മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.