നാലമ്പല തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടേറുന്നു : ഗതാഗതക്കുരുക്കില്‍ കുരുങ്ങി മാള

മാള: രാമായണ മാസത്തില്‍ നടക്കുന്ന നാലമ്പല തീര്‍ഥാടനത്തിന്‍െറ പാതയിലെ പ്രധാനകേന്ദ്രമായ മാളയിലെ ഗതാഗതക്കുരുക്ക് തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കുന്നു. രാമ, ലക്ഷമണ, ഭരത, ശത്രുഘ്ന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിന് മാള വഴി കടന്നുപോകുന്ന ആയിരങ്ങള്‍ ഈ കൊച്ചുപട്ടണത്തിന്‍െറ ഇടുങ്ങിയ വീഥികള്‍ താണ്ടാന്‍ എടുക്കുന്ന സമയം ചില്ലറയല്ല. പായമ്മല്‍, തൃപ്രയാര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞത്തെുന്ന നൂറുകണക്കിന് ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള തീര്‍ഥാടകവാഹനങ്ങള്‍ക്ക് മൂഴിക്കുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രത്തിലേക്ക് പോകുന്നതിനും അവിടെ നിന്ന് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലേക്ക് പോകുന്നതിനും മാള ടൗണിലത്തെണം. അന്നമനട വഴി മാളയില്‍നിന്ന് 14 കി.മീറ്റര്‍ ദൂരത്താണ് മൂഴിക്കുളം ക്ഷേത്രം. ഇവിടെയത്തെുന്ന വാഹനങ്ങള്‍ തിരിച്ചുവരുമ്പോള്‍ പാറക്കടവില്‍നിന്ന് തിരിഞ്ഞ് കുഴൂര്‍ വഴി മാള ഒഴിവാക്കി പാറപ്പുറം, പൂപ്പത്തി വഴി കൊടുങ്ങല്ലൂരിലുമത്തൊം. അഞ്ച് കി. മീറ്റര്‍ ദൂരം ഇതുവഴി ലാഭിക്കാം. ഇരിങ്ങാലക്കുടയില്‍നിന്ന് എത്തുന്ന ഹെവി വാഹനങ്ങള്‍ മാള ടൗണിലത്തെും മുമ്പ് കാവനാട് വഴി തിരിച്ചുവിട്ടാല്‍ ടൗണിലെ ഇടുങ്ങിയ റോഡിലത്തൊതെ ആലുവ റോഡിലത്തൊനാകും. ഒരു കി.മീ ദൂരം കുറയുകയും ചെയ്യും. മൂഴിക്കുളം ക്ഷേത്ര പരിസരം ചെങ്ങമനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ചിട്ടയോടെ വാഹനങ്ങളെ നിയന്ത്രിക്കാന്‍ അഞ്ച് പൊലീസുകാരും ഒരു എ.എസ്.ഐയും ഡ്യൂട്ടിയിലുണ്ട്. മൂഴിക്കുളം ക്ഷേത്രത്തിനോട് ചേര്‍ന്ന പുഴക്ക് ഇക്കരെ പാലം കടന്നാല്‍ മാള പൊലീസിന്‍െറ പരിധിയാണ്. ഇവിടെ ജങ്ഷനില്‍ ഒരു പൊലീസിനെ മാത്രമാണ് നിയോഗിച്ചിട്ടുള്ളത്. ഈ ജങ്ഷനിലെ കടവില്‍ തീര്‍ഥാടകര്‍ കുളിക്കുകയും സമീപം റോഡില്‍ ഗ്യാസ് ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നുമുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഇവിടെ സ്ഥലം കണ്ടത്തൊനായിട്ടില്ല. നാലമ്പല തീര്‍ഥാടകര്‍ക്ക് യാത്ര സുഗമമാക്കാന്‍ ഗതാഗതക്കുരുക്കില്ലാതെ പോകുന്നതിന് മുന്‍കൂട്ടി ട്രാഫിക് വകുപ്പ് ആസൂത്രണം നടത്തി മാധ്യമങ്ങള്‍ വഴി അറിയിപ്പുകള്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം യാത്രികര്‍ക്ക് ദിശ സൂചിപ്പിക്കുന്നതിന് തൊഴിലാളികള്‍ മാളയുടെ വിവിധ ഭാഗങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. അധികൃതര്‍ തീര്‍ഥാടകര്‍ക്ക് ദിശ സൂചിപ്പിക്കുന്നതിന് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുമില്ല. തീര്‍ഥാടക വാഹനങ്ങള്‍ ഗതാഗതക്കുരക്കിലകപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.