ഉപാധിരഹിത പട്ടയം നൽകണം -കർഷക കോൺഗ്രസ്​

പത്തനംതിട്ട: കോന്നി, റാന്നി പ്രദേശത്തെ കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. ച ിറ്റാർ, തണ്ണിത്തോട്, സീതത്തോട് എന്നീ പഞ്ചായത്തുകളിലായി 4500ലധികം കർഷകർ അപേക്ഷകരായുണ്ട്. യു.ഡി.എഫ് സർക്കാർ നൽകിയ 1843 കർഷകരുടെ പട്ടയങ്ങൾ ഇടത് സർക്കാർ റദ്ദാക്കി കർഷകരെ വഴിയാധാരമാക്കുകയായിരുന്നു. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് സുരേഷ് കോശി, ജില്ല പ്രസിഡൻറ് രാജു പുളിമൂട്ടിൽ, എം.കെ. പുരുഷോത്തമൻ, ജോജി ഇടക്കുന്നിൽ, ഷാനവാസ് പെരിങ്ങമല, മലയാലപ്പുഴ വിശ്വംഭരൻ, വി.എം. ചെറിയാൻ, മോഹൻദാസ് ഇടത്തിട്ട, കെ.വി. രാജൻ, ജോജി കഞ്ഞിക്കുഴി, സരസ്വതി കൃഷ്ണൻ, വി. രാമചന്ദ്രൻ, ടി.എൻ. രാജശേഖരൻ, കുര്യൻ സഖറിയ, മോഹൻദാസ് ഇടത്തിട്ട, റഹീംകുട്ടി കാട്ടൂർ, യു.എസ്. സന്തോഷ്കുമാർ, പി. നജീർ, വൈ. ഡേവിഡ്, ജോർജ് ഇടക്കുന്നിൽ, ജോജി കാർത്തികേയൻ എന്നിവർ സംസാരിച്ചു. കോന്നിയിലെ കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ രംഗത്തിറങ്ങാനും തീരുമാനിച്ചു. കഞ്ചാവ്: രണ്ടുപേർ പിടിയിൽ പന്തളം: ഓൺലൈൻ വഴി ലഭ്യമാകുന്ന പേപ്പറിൽ കഞ്ചാവ് നിറച്ച് ലഹരി നുണഞ്ഞ രണ്ടുപേർ പിടിയിൽ. പന്തളം പൂഴിക്കാട് പ്രദേശത്തുനിന്ന് പിടിയിലായ അജീഷ്, ജോബിൻ എന്നിവരിൽനിന്ന് ഇത്തരത്തിൽ കൂടുതൽ പേർ കഞ്ചാവ് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചെന്നും പൊലീസ് പറയുന്നു. കഴിഞ്ഞദിവസം പന്തളം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസർമാർ നൽകിയ വിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിൽ കഞ്ചാവ് വലിക്കുന്ന രണ്ടുപേർ പൊലീസ് വലയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.