പന്തളം: തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് തുടക്കം. ഒക്ടോബർ എട്ട് വരെ ദേവീഭാഗവത നവ ാഹജ്ഞാന യജ്ഞവും നവരാത്രി സംഗീതോത്സവവും നടക്കും. ശനിയാഴ്ച വൈകീട്ട് ആറോടെ ഒരിപ്പുറത്ത് കിഴക്കേ ആൽത്തറയിൽനിന്ന് യജ്ഞാചാര്യൻ, യജ്ഞ പൗരാണികർ, യജ്ഞ ഹോതാവ് തുടങ്ങിയവരെ ദേവസ്വം പ്രസിഡൻറ് ബി. സന്തോഷ്കുമാർ തുളസിമാല അണിയിച്ച് സ്വീകരിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ യജ്ഞശാലയിലേക്ക് ആനയിച്ചു. തുടർന്ന് 6.30ന് ദീപാരാധനയും നടന്നു. ദേവീഭാഗവതം മാഹാത്മ്യത്തെക്കുറിച്ച് പ്രഭാഷണവും, രാത്രി 7.30ന് ദർശന അരുൺ അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്നിവ നടന്നു. ദേവീഭാഗവത നവാഹജ്ഞാന യജ്ഞത്തിന് ഞായറാഴ്ച രാവിലെ അഞ്ചിന് ഗണപതിഹോമം, ഗായത്രി ഹോമം, യജ്ഞശാലയിൽ ഭദ്രദീപ പ്രതിഷ്ഠ എന്നിവ നടക്കും. രാത്രി ഏഴിന് നവരാത്രി സംഗീതോത്സവം ഉദ്ഘാടനം പന്തളം കൊട്ടാരം നിർവാഹകസമിതി പ്രസിഡൻറ് പി.ജി. ശശികുമാരവർമ നിർവഹിക്കും. പാട്ടുപുരക്കാവ് സരസ്വതിക്ഷേത്രം നവരാത്രിമണ്ഡപത്തിലെ നവരാത്രി ഉത്സവം ഞായറാഴ്ച മുതൽ ഒക്‌ടോബർ എട്ടുവരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടിന് പാട്ടുപുരക്കാവ് ഭഗവതിക്ഷേത്രത്തിൽനിന്ന് നവരാത്രിമണ്ഡപത്തിലേക്ക് വിളംബര ഘോഷയാത്ര. 8.30ന് ആഘോഷപരിപാടികൾ എൻ.എസ്.എസ് കരയോഗം രജിസ്ട്രാർ പി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്യും. 4.30ന് പന്തളം ഉണ്ണികൃഷ്ണൻെറ സോപാനസംഗീതം, ഏഴിന് സംഗീത ഓർക്കസ്ട്രയുടെ സംഗീതസമന്വയം. രണ്ടാംദിവസം നാലിന് പന്തളം ജി. പ്രദീപിൻെറ സംഗീതസദസ്സ്, ഏഴിന് റിയാൻസ് ഓർക്കസ്ട്രയുടെ സംഗീതം സംഗമം. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് പന്തളം ശിവൻകുട്ടി, സെക്രട്ടറി ജി. ഗോപിനാഥപിള്ള എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.