പത്തനംതിട്ട ലൈവ്​-4

പത്രിക സമർപ്പണം ഇന്ന് മൂന്ന് മുന്നണിയുടെയും സ്ഥാനാർഥികൾ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. പത്രിക സ മർപ്പണത്തിൻെറ അവസാന ദിവസമാണിന്ന്. സൂക്ഷ്മ പരിശോധന ഒക്ടോബർ ഒന്നിനാണ്. പത്രിക പിൻവലിക്കാനുള്ള സമയം ഒക്ടോബർ മൂന്നുവരെയാണ്. മൂന്നു മുന്നണിയും വിജയപ്രതീക്ഷയിലാണ്. പാലാ ഫലം വന്നതോടെ എൽ.ഡി.എഫ് പ്രവർത്തകരുടെ ആവേശം ഇരട്ടിയായി. അവർ ആദ്യമെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണം ഊർജിതമാക്കി. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രൂപപ്പെട്ട പടലപ്പിണക്കം കാരണം മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന ഉറച്ചപ്രതീക്ഷയിലാണ് എൽ.ഡി.എഫ്. തുടക്കത്തിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ചില ഭിന്നതകൾ പാർട്ടി നേതൃത്വത്തിൽ രൂപപ്പെട്ടിരുന്നു. സംസ്ഥാന നേതൃത്വം സ്ഥാനാർഥിയെ അടിച്ചേൽപിച്ചതായാണ് ചില നേതാക്കൾ പരാതിപ്പെട്ടത്. അതേസമയം, പാലാ ഫലം കോന്നിയിൽ ചലനം ഉണ്ടാക്കില്ലെന്നാണ് ജില്ല കോൺഗ്രസ് നേതൃത്വം പറയുന്നത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ഭിന്നതകൾ പരിഹരിച്ചെന്നും മണ്ഡലം കോൺഗ്രസ് നിലനിർത്തുമെന്നുമാണ് നേതാക്കൾ പറയുന്നത്. വരും ദിവസങ്ങളിൽ പ്രചാരണം ശക്തമാകുന്നതോടെ വിജയം ഉറപ്പാണെന്നും നേതാക്കൾ പറഞ്ഞു. കോന്നിയിൽ ഇത്തവണ അട്ടിമറിവിജയമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഇരു മുന്നണിയിലും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം ബി.ജെ.പിക്ക് അനുകൂലമായി മാറുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ വെറും 440 വോട്ടിൻെറ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.