ഉസ്​താദി​െൻറ പുഞ്ചിരി ഇനി ഓർമകളിൽ

ഉസ്താദിൻെറ പുഞ്ചിരി ഇനി ഓർമകളിൽ പത്തനംതിട്ട: പുഞ്ചിരി നിറഞ്ഞ ഉസ്താദിൻെറ മുഖം ഇനി ഓർമകളിൽ. ഇവിടത്തുകാരുടെ പ്രി യപ്പെട്ട പി.എ. ശെരീഫുദ്ദീൻ മൗലവിയുടെ അപ്രതീക്ഷിത വിയോഗത്തിൻെറ ഞെട്ടലിലാണ് പത്തനംതിട്ടക്കാർ. സദാ പുഞ്ചിരി നിറഞ്ഞ ആ മുഖം ആർക്കും മറക്കാനാവില്ല. പാറൽ ഷംസുൽ ഇസ്ലാം ജമാഅത്തിൽ നീണ്ട 22 വർഷത്തെ സേവനം നാട്ടുകാർക്ക് നല്ല അനുഭവങ്ങൾ മാത്രമാണ് സമ്മാനിച്ചത്. ജമാഅത്തിൻെറ പ്രവർത്തനങ്ങളിൽ മാത്രമല്ല നാട്ടിലെ പൊതുകാര്യങ്ങളിലും സജീവസാന്നിധ്യമായിരുന്നു. നാട്ടുകാർക്ക് കൂട്ടുകാരനും സഹോദരനുമായിരുന്നു അദ്ദേഹം. അബ്ദുൽ കരീം മൗലവിയുടെ ശിഷ്യനായി ഖുർആൻ പഠനത്തിനു വേണ്ടി പുന്നപ്രയിൽനിന്ന് എസ്.എസ്.എൽ.സി വിദ്യാഭ്യാസം കഴിഞ്ഞ് കോന്നി ജുമാമസ്ജിദിലേക്ക് എത്തി. തുടർന്ന് കരീം മൗലവിയോടൊപ്പം പത്തനംതിട്ട പാറലേക്ക് വരുകയും അവിടെ പഠനേത്താടൊപ്പം ജോലിയും നിർവഹിച്ചു. ഈരാറ്റുപേട്ടയിൽ അബ്ദുല്ല മൗലവി (വി.എം. മൂസ മൗലവിയുടെ സഹോദരൻ)യുടെ കൂടെ പഠനം. വെല്ലൂർ ബാഖിയ സ്വാലിഹിൽനിന്ന് എം.എഫ്.ബി ഡിഗ്രി കരസ്ഥമാക്കി. അബ്ദുൽ കരീം ഉസ്താദിൻെറ മരണശേഷം പാറൽ ജുമാമസ്ജിദിൽ ഇമാമായി നീണ്ട 22 വർഷം സേവനം അനുഷ്ഠിച്ചു. ജമാഅത്തിൻെറയും ഉസ്താദുമാരുടെയും പുരോഗതിക്കുവേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങൾ നിരവധിയാണ്. പാറൽ ശംസുൽ ഇസ്ലാം ജമാഅത്തിൻെറ എല്ലാ പുരോഗതിക്ക് പിന്നിലും ഉസ്താദിൻെറ കരങ്ങളാണ് പ്രവർത്തിച്ചത്. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമക്ക് ശക്തമായ നേതൃത്വം നൽകി. ഇതിൻെറ ജില്ല സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. ഉസ്താദുമാർക്കായി ക്ഷേമനിധി ബോർഡ് രൂപവത്കരിച്ചു. ബോർഡിൻെറ ജനറൽ കൺവീനറായിരുന്നു. ചന്തിരൂർ ജാമിയ മില്ലിയ അറബി കോളജിൻെറ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധിേപരെ മക്കയിൽ ഉംറ നിർവഹിക്കാൻ കൊണ്ടുപോയിട്ടുണ്ട്. ചികിത്സയെത്തുടർന്ന് ഒരുമാസമായി ആലപ്പുഴ പുന്നപ്രയിലെ പട്ടരുമഠം വീട്ടിലായിരുന്നു അദ്ദേഹം. ശനിയാഴ്ച രാവിലെ 8.30നാണ് നിര്യാതനായത്. പത്തനംതിട്ടയിൽനിന്ന് വിവാഹം കഴിച്ച് ഇവിടെ സ്ഥിര താമസമായിരുന്നു. പുന്നപ്ര വണ്ടാനത്തെ ശറഫുൽ ഇസ്ലാം ജുമാമസ്ജിദിൽ മൃതദേഹം ഖബറടക്കി. അനുശോചിച്ചു പത്തനംതിട്ട: പി.എ. ശെരീഫുദ്ദീൻ മൗലവിയുടെ നിര്യാണത്തിൽ പാറൽ ഷംസുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി അനുശോചിച്ചു. പ്രസിഡൻറ് എം.എച്ച്. ഷാജി അധ്യക്ഷത വഹിച്ചു. ഇമാം അബ്ദുൽ സമീർ മൗലവി, ഭാരവാഹികളായ ഇ.എം. ബദറുദ്ദീൻ, മുഹമ്മദ് ഇസ്മായിൽ, താജുദ്ദീൻ, കെ. ജാസിംകുട്ടി, എം.എസ്. ഷെരിഫ്, അബ്ദുൽ നാസർ, മുഹമ്മദ് റെഷീദ്, അബ്ദുൽ കരീം, അബദുൽ ജബ്ബാർ, ടി. അഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.