കേരള സ്​റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ല സമ്മേളനം

അടൂർ: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘിൻെറ ജില്ല സമ്മേളനം അടൂരിലെ ഡോക്ടർ കുളങ്ങര ജി. രാമചന്ദ്രൻ നായർ നഗറിൽ (വ്യാപ ാരഭവൻ) തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ജില്ല കൗൺസിൽ യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് സി. കൊച്ചുണ്ണി ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം. മോഹനൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല സെക്രട്ടറി ആർ.എസ്. അനിൽകുമാർ, പ്രസിഡൻറ് ടി.ഡി. സാബു എന്നിവർ അറിയിച്ചു. പി.എസ്.സി അഭിമുഖം പത്തനംതിട്ട: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം എച്ച്.എസ്.എ (മലയാളം) (കാറ്റഗറി നമ്പര്‍ 272/17) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിള്‍ക്ക് 29ന് ജില്ല പി.എസ്.സി ഓഫിസില്‍ അഭിമുഖം നടത്തും. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനന തീയതി, യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. 24വരെ പ്രൊഫൈല്‍ മെസേജ് ലഭിക്കാത്തവര്‍ ജില്ല പി.എസ്.സി ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04682222665. അസി. പ്രഫസര്‍ ഒഴിവ് പത്തനംതിട്ട: അടൂര്‍ ഗവ. പോളിടെക്‌നിക് കോളജില്‍ ഫിസിക്‌സ്, ഇംഗ്ലീഷ് വിഭാഗങ്ങളില്‍ അസി. പ്രഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിക്കാം. യു.ജി.സി നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യത ഉണ്ടായിരിക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 20ന് രാവിലെ 9.30ന് കോളജില്‍ ഇൻറര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04734231776. ഐ.ടി.ഐ സ്‌പോട്ട് അഡ്മിഷന്‍ പത്തനംതിട്ട: മെഴുവേലി ഗവ. വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി (ഒരുവര്‍ഷം) ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ടുവര്‍ഷം) ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 19ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അപേക്ഷകര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവ സഹിതം രാവിലെ 10ന് െഎ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 04682259952, 9446113670, 9447139847. കാന്‍സര്‍ രോഗിക്ക് 50,000 രൂപ ചികിത്സസഹായം കൈമാറി പത്തനംതിട്ട: കാന്‍സര്‍ രോഗിക്ക് 50,000 രൂപ ചികിത്സസഹായം കലക്ടര്‍ പി.ബി. നൂഹ് കൈമാറി. 2017ല്‍ റോട്ടറി ക്ലബ് ജില്ല കാന്‍സര്‍ സൻെററിന് നല്‍കിയ 50,000 രൂപയാണ് ഇളകൊള്ളൂര്‍ സ്വദേശിനിയായ കാന്‍സര്‍ രോഗിക്ക് നല്‍കിയത്. ജില്ല കാന്‍സര്‍ സൻെററിൻെറ ആഭിമുഖ്യത്തില്‍ കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പില്‍ നാല് കാന്‍സര്‍ ബാധിതരെ കണ്ടെത്തിയിരുന്നു. 22 ക്യാമ്പുകളാണ് കോന്നി ബ്ലോക്കില്‍ സംഘടിപ്പിച്ചത്. 1600 ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ല കാന്‍സര്‍ സൻെറര്‍ ഡയറക്ടര്‍ ഡോ. കെ.ജി. ശശിധരന്‍പിള്ള, മുന്‍ റോട്ടറി ക്ലബ് പ്രസിഡൻറ് ബാബു എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.