അതിജീവനത്തി​െൻറ പാതയില്‍ ഒരുമയോടെ മുന്നേറി കാര്‍ഷിക സ്വയം പര്യാപതത നേടണം -വീണാ ജോർജ്​ എം.എല്‍.എ

അതിജീവനത്തിൻെറ പാതയില്‍ ഒരുമയോടെ മുന്നേറി കാര്‍ഷിക സ്വയം പര്യാപതത നേടണം -വീണാ ജോർജ് എം.എല്‍.എ പത്തനംതിട്ട: അതിജീവനത്തിൻെറ പാതയില്‍ ഒരുമയോടെ മുന്നേറി കാര്‍ഷിക സ്വയംപര്യാപ്തത നേടന്നുതിന് നമുക്ക് സാധിക്കും എന്ന് വീണാ ജോര്‍ജ് എം.എല്‍ എ. നാരങ്ങാനം കൃഷിഭവനില്‍ നടന്ന കര്‍ഷക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വീണാ ജോര്‍ജ്. തരിശുരഹിത പഞ്ചായത്ത് എന്ന പദവിയിലേക്ക് മുന്നേറുന്നതിന് പദ്ധതി തയാറാക്കി നടപ്പിലാക്കുമെന്നും എം.എല്‍.എ പറഞ്ഞു. പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. നാരങ്ങാനം പഞ്ചായത്ത് പ്രസിഡൻറ് കടമ്മനിട്ട കരുണാകരന്‍ അധ്യക്ഷതവഹിച്ചു. കൃഷി വിജ്ഞാനകേന്ദ്രം സീനയര്‍ സയൻറിസ്റ്റും മേധാവിയുമായ ഡോ. സി.പി. റോബര്‍ട്ട് കര്‍ഷകദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സിസി കുര്യന്‍, നാരങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അമ്പിളി ഹരിദാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ സുരേഷ് കുമാര്‍, ജെസി മാത്യു, പൊന്നമ്മ മാത്യു, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോണ്‍ വി.തോമസ്, എ.എന്‍. ദീപ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീകാന്ത് കളരിക്കല്‍, ജിജിന്‍ തുണ്ടത്തില്‍, അഭിലാഷ് കെ.നായര്‍, ജയ്‌മോന്‍ കാക്കനാട്, എസ്. ശാരുകുമാര്‍, കൃഷി അസി. ഡയറക്ടര്‍ ജോര്‍ജ് ടി.ജെ. ബോബി, കൃഷി ഓഫിസര്‍ എ. ധന്യ, അസി. കൃഷി ഓഫിസര്‍ കെ.ജി. റോയി, കൃഷി അസിസ്റ്റൻറുമാരായ പ്രവീണ്‍ പ്രകാശ്, എൻ.കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.