പ്രളയബാധിതരുടെ സ്നേഹസംഗമം

പത്തനംതിട്ട: കഴിഞ്ഞ പ്രളയത്തിൽ ദുരിതം അനുഭവിച്ചവർ അന്ന് അഭയമായ ഇലന്തൂർ മാർത്തോമ വലിയപള്ളിയിൽ ഒത്തുകൂടി. അന്ന ത്തെ അനുഭവങ്ങളും തുടർന്നുള്ള കാര്യങ്ങളും അവർ പങ്കുെവച്ചു. ആറന്മുളയിലും സമീപ പ്രദേശങ്ങളിലുമുള്ള 182പേരാണ് പ്രളയത്തിൽനിന്ന് രക്ഷപ്പെട്ട് ഇലന്തൂർ മാർത്തോമ വലിയ പള്ളിയിലെ ക്യാമ്പിലെത്തിയത്. മലയാളികളുടെ നന്മകൾ ചോർന്നുപോയിട്ടില്ലെന്നതിൻെറ തെളിവായിരുന്നു പരസ്പരം നൽകിയ കൈത്താങ്ങലും അതിജീവനവും അത് ഇനിയും തുടരണമെന്ന് ഉദ്ഘാടനം നടത്തിയ വീണാ ജോർജ് എം.എൽ.എ പറഞ്ഞു. ആേൻറാ ആൻറണി എം.പി സമാപന സന്ദേശം നൽകി. മലയാളികളുടെ സ്നേഹവും കരുതലും പ്രകടമായ ദിവസങ്ങളായിരുന്നു 2018ലെ പ്രളയസമയം. സമാനതകളില്ലാതെ ദുരന്തമായിരുന്നു കഴിഞ്ഞ പ്രളയം. അന്ന് ഉയർത്തിപിടിച്ച കരുതലിൻെറ പാഠം വളരെ വലുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇടവക വികാരി റവ. ഡേവിഡ് ഡാനിയേൽ അധ്യക്ഷതവഹിച്ചു. സാമൂഹികപ്രവർത്തക ഡോ. എം.എസ്. സുനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ബി. സത്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സിജു, മുൻ പ്രസിഡൻറ് സാംസൺ തെക്കേതിൽ, മുൻ വികാരി റവ. എം.എം. മത്തായി, ഇടവക അംഗങ്ങളായ റവ. തോമസ് ജോർജ്, റവ. സാബു തോമസ്, റവ. പ്രമോദ് സക്കറിയ, അസി. വികാരി റവ. അനു തോമസ്, റോയ് എം.ജോർജ്, ബെന്നി കുഴിക്കാല, കെ.പി. മുകുന്ദൻ, ബിജോയ് എബ്രഹാം, സി.എസ്. ഫിലിപ്, കെ.പി. മാത്യു തുടങ്ങിയർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.