ബ്ലസിയെ ആദരിക്കും

തിരുവല്ല: ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ 100 വര്‍ഷങ്ങള്‍ എന്ന പേരില്‍ ദൈര്‍ഘ്യമേറിയ ഡോക്യുമൻെററിക്ക് ഗ ിന്നസ് റെക്കോഡ് നേടിയ സംവിധായകന്‍ ബ്ലെസിയെ തിരുവല്ല പൗരാവലി ആദരിക്കും. തിങ്കളാഴ്ച വൈകീട്ട് 5.30ന് തിരുവല്ല എസ്.സി.എസ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. നടന്‍ മോഹന്‍ലാല്‍, ഗായിക കെ.എസ്. ചിത്ര എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. 48 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് ഡോക്യുമൻെററി. ഇന്ത്യയിലെ വിവിധ രംഗങ്ങളിലുള്ള 100 പേരുമായി ക്രിസോസ്റ്റം നടത്തിയ സംഭാഷണങ്ങളുടെ പുസ്തകരൂപമായ ഇടയനും 100 ചിന്തകളും ചടങ്ങില്‍ പ്രകാശനം ചെയ്യും. മാത്യു ടി.തോമസ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കല്‍, ബ്ലെസി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചു. മല്ലപ്പള്ളി, പാടിമൺ മേഖലയിൽ വ്യാപക മോഷണം മല്ലപ്പള്ളി: മല്ലപ്പള്ളി, പാടിമൺ പ്രദേശങ്ങളിൽ വ്യാപക മോഷണവും മോഷണശ്രമവും. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. മേലെ പാടിമൺ വഞ്ഞിപ്പുഴ വിജയകുമാറിൻെറ വിട്ടിൽനിന്ന് ആറ് ഗ്രാം സ്വർണവും 3000 രൂപയും പഴയ രണ്ട് മൊബൈൽ ഫോണും 50 കിലോ കുരുമുളകും പുളിയും അപഹരിച്ചു. കുരുമുളകും പുളിയും വിടിൻെറ ടെറസിൽനിന്ന് പിന്നീട് കണ്ടെത്തി. പാടിമണ്ണിൽ ചായക്കടയിൽനിന്ന് പണം അപഹരിക്കപ്പെട്ടു. തൃച്ചേപ്പുറം ക്ഷേത്രത്തിൻെറയും ചേർത്തോട് നടരാജ ക്ഷേത്രത്തിൻെറയും കാണിക്കവഞ്ചി കുത്തിത്തുറന്നു. പാടിമൺ ഓർത്തഡോക്സ് പള്ളിയുടെയും കാണിക്കവഞ്ചി കുത്തിത്തുറന്നു. സഹായം ൈകമാറി തിരുവല്ല: വയനാട് മേഖലയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി വളഞ്ഞവട്ടം വിക്ടറി ക്ലബിൻെറ നേതൃത്വത്തിൽ ശേഖരിച്ച സാധന സാമിഗ്രികൾ കടപ്ര ഗ്രാമപഞ്ചായത്ത് അംഗം സാലി മത്തായി തിരുവല്ല തഹസിൽദാർ ജോൺ വർഗീസിന് കൈമാറി. ക്ലബ് അംഗങ്ങായ സി.ആർ. രെജു, വി.ടി. വിജേന്ദ്രൻ, വിജീഷ് കുമാർ, തോമസ് ജോർജ് എന്നിവർ നേതൃത്വം നൽകി. പരിപാടികൾ ഇന്ന് പത്തനംതിട്ട ഭാരതീയ വിദ്യാഭവൻ: പ്രകൃതി ജീവന സമിതി നേതൃത്വത്തിൽ സൗജന്യ പ്രകൃതിജീവന ക്ലാസ്-രാവിലെ 10.00 വാര്യാപുരം ഓർത്തഡോക്സ് പള്ളി: ഓർത്തഡോക്സ് യുവജന പ്രസ്ഥാനം തുമ്പമൺ ഭദ്രാസനം വാർഷിക സമ്മേളനം-ഉച്ച 1.30 കോന്നി വി.ആർ. ശിവരാജൻ സ്മാരക മന്ദിരം: െഹഡ്ഗ്രേഡ് യൂനിയ ഏരിയ സമ്മേളനം-ഉച്ച 2.00 വെട്ടിപ്പുറം ഓർത്തഡോക്സ് പള്ളി: എക്യുമെനിക്കൽ അസോസിയേഷൻ പ്രാർഥന യോഗം-വൈകീട്ട് 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.