കർഷകദിനാചരണം നടന്നു

മല്ലപ്പള്ളി: ഗ്രാമപഞ്ചായത്ത് കൃഷിഭവൻെറ നേതൃത്വത്തിൽ കർഷകദിനാചരണം നടത്തി. റോട്ടറി ക്ലബ് ഹാളിൽ മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവേൽ അധ്യക്ഷതവഹിച്ചു. വിവിധ കൃഷിമേഖകളിൽ മികവ് തെളിയിച്ച 10 കർഷകരെ ചടങ്ങിൽ ആദരിച്ചു. കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിസി കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം എസ്.വി. സുബിൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് രോഹിണി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണൻ നടുവിലേമുറി, കൃഷി അസി. ഡയറക്ടർ സിബി ടി.നീണ്ടിശ്ശേരി, കൃഷി ഓഫിസർ ജോസഫ് ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസഫ് ഇമ്മാനുവൽ, പി.എസ്. രാജമ്മ, പ്രകാശ്കുമാർ വടക്കേമുറി, മേരി സജി, പ്രിൻസി കുരുവിള, ജേക്കബ് തോമസ്, മോളി ജോയ്, സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ഡോ. ജേക്കബ് ജോർജ്, കാർഷിക വികസന സമിതി അംഗങ്ങളായ വാളകം ജോൺ, കെ.എസ്. വിജയൻപിള്ള, കെ. തോമസ് ജേക്കബ്, ജോസഫ് മാത്യു, സി.എൽ. ബാലചന്ദ്രൻപിള്ള, ശശിധരപണിക്കർ എന്നിവരും കെ.ടി. തോമസ്, അസി. കൃഷി ഓഫിസർ ജെ. സത്യകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.