ആദിവാസികളുടെ ദുരിതം അധികൃതർ ഇടപെടുന്നു ജില്ല വികസന സമിതി യോഗത്തിൽ സജീവ ചർച്ച

പത്തനംതിട്ട: ജില്ലയിലെ ആദിവാസി ഊരുകളിലെ ദുരിതങ്ങളിൽ അധികൃതർ ഇടപെടുന്നു. ഇതേപ്പറ്റി കഴിഞ്ഞ ദിവസം നടന്ന ജില്ല വ ികസന സമിതി യോഗത്തിൽ സജീവ ചർച്ച നടന്നു. ആദിവാസികൾ വാസയോഗ്യമായ കുടിലുകളും ഭക്ഷണവുമില്ലാതെ നരകിക്കുകയാണെന്ന് യോഗത്തിൽ രാജു എബ്രഹാം എം.എൽ.എ ചൂണ്ടികാട്ടി. ജില്ലയിലെ പട്ടികവർഗ ഊരുകളിൽ രണ്ടു മാസമായി ഭക്ഷ്യധാന്യം ലഭിക്കുന്നില്ലെന്നും പകർച്ചവ്യാധികൾ കണ്ടെത്തിയിട്ടുണ്ടെന്നും പരിഹാരം വേണമെന്നും ആേൻറാ ആൻറണി എം.പിയുടെ പ്രതിനിധി അഡ്വ. കെ. ജയവർമ പറഞ്ഞു. മഴയത്ത് ആദിവാസി ഊരുകൾ ചോരുന്നുണ്ട്. പൊന്നമ്പാറ, മൂഴിയാർ മേഖലയിലെ ആദിവാസികളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ടാർപോളിൻ ഉൾെപ്പടെ അവശ്യസാധനങ്ങള്‍ വരുംവർഷം നേരേത്ത വിതരണം ചെയ്യണമെന്ന് രാജു എബ്രഹാം ആവശ്യപ്പെട്ടു. അട്ടത്തോട് സ്‌കൂളിലെ ബസിന് ഇന്ധനം ലഭ്യമാക്കാൻ പട്ടികവർഗ വികസന ഓഫിസർ നടപടിയെടുക്കണമെന്നും എം.എൽ.എ ആവശ്യെപ്പട്ടു. പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് ലാൻഡ് ബാങ്ക് മുഖേന ഭൂമി വിതരണം ചെയ്യാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. മൂഴിയാർ വനമേഖലയിലെ ആദിവാസികൾക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്യാൻ പെരിയാർ ടൈഗർ റിസർവിൻെറ വാഹനം ലഭ്യമാക്കാമെന്ന് വനം വകുപ്പ് അറിയിച്ചു. നിലവിൽ അട്ടത്തോട് വന മേഖലയിൽ വാഹനം ലഭ്യമാക്കിയിട്ടുണ്ട്. കോഴഞ്ചേരി മല്ലപ്പുഴശേരി മരുതൂർ കടവിലെ വീടുകളുടെ അപകടസ്ഥിതി പരിഹരിക്കാൻ അഞ്ചുലക്ഷം രൂപ മേജർ ഇറിഗേഷൻ വകുപ്പ് അനുവദിച്ചിട്ടുണ്ടെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു. വീടുകൾ ഇരിക്കുന്ന സ്ഥലത്തിനു സമീപം 50 മീറ്ററിൽ മണ്ണിടിച്ചിൽ തടയാനുള്ള നടപടി സ്വീകരിക്കും. പിന്നീട് ഒരുകോടി ചെലവിൽ ഇവിടെ 100 മീറ്റർ സ്ഥലത്ത്് സംരക്ഷണഭിത്തി നിർമിക്കും. പത്തനംതിട്ട നഗരസഭ പ്രദേശത്ത് റിഫ്രഷ്‌മൻെറ് ലോഞ്ച് നിർമിക്കാന്‍ പദ്ധതി തയാറാക്കിയിരുന്നതാണ്. മുൻ ചെയർേപഴ്‌സൻെറ കാലത്താണ് അനുവാദം തന്നത്. എന്നാൽ, ഇപ്പോൾ നിർമിക്കാൻ അനുവദിക്കുന്നില്ലെന്ന് എം.എൽ.എ പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യമായ തീരുമാനം അറിയിക്കണമെന്ന് നഗരസഭ സെക്രട്ടറിക്ക് കലക്ടർ നിർദേശം നൽകി. പത്തനംതിട്ടയിലെ സൻെറ് പീറ്റേഴ്‌സ് ജങ്ഷൻ, അബാൻ ജങ്ഷൻ എന്നിവിടങ്ങളിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തതു മൂലം ദിവസവും അപകടങ്ങൾ സംഭവിക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു. തോട്ടപ്പുഴശേരി പഞ്ചായത്തിലെ അരുവിക്കുഴി വെള്ളച്ചാട്ടം വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ ടൂറിസം വകുപ്പ് പദ്ധതി തയാറാക്കണം. കടമ്മനിട്ട ഗവ. ഹൈസ്‌കൂള്‍, ചെന്നീർക്കര ഐ.ടി.ഐ, ചെന്നീർക്കര എസ്.എൻ.ഡി.പി സ്‌കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി സർവിസ് പുനഃക്രമീകരിക്കണം. പത്തനംതിട്ട കല്ലറക്കടവിൽ റോഡിൽ അപകടസ്ഥിതി സൃഷ്ടിക്കുന്ന മൺകൂന നീക്കണം. പത്തനംതിട്ട നഗരസഭ പ്രദേശത്തെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് വീണാ ജോർജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.