55 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം

പത്തനംതിട്ട: ജില്ലയിലെ 55 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷികപദ്ധതി ഭേദഗതിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ ് ഹാളില്‍ ചേര്‍ന്ന ജില്ല ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ആനിക്കാട്, അരുവാപ്പുലം, ചെറുകോല്‍, ഇലന്തൂര്‍, ഏറത്ത്, ഏഴംകുളം, കലഞ്ഞൂര്‍, കവിയൂര്‍, കോഴഞ്ചേരി, കുറ്റൂര്‍, മല്ലപ്പള്ളി, മെഴുവേലി, നാറാണംമൂഴി, ഓമല്ലൂര്‍, പന്തളം തെക്കേക്കര, പ്രമാടം, സീതത്തോട്, തോട്ടപ്പുഴശ്ശേരി, വടശ്ശേരിക്കര, വെച്ചൂച്ചിറ, നെടുമ്പ്രം, കുന്നന്താനം, റാന്നി-പെരുനാട്, കോയിപ്രം, ആറന്മുള, ചെന്നീര്‍ക്കര, ചിറ്റാര്‍, ഏനാദിമംഗലം, ഇരവിപേരൂര്‍, എഴുമറ്റൂര്‍, കല്ലൂപ്പാറ, കൊറ്റനാട്, കുളനട, മലയാലപ്പുഴ, മല്ലപ്പുഴേശ്ശരി, മൈലപ്ര, നാരങ്ങാനം, പള്ളിക്കല്‍, പെരിങ്ങര, റാന്നി, തണ്ണിത്തോട്, തുമ്പമണ്‍, വള്ളിക്കോട്, റാന്നി-പഴവങ്ങാടി, കൊടുമണ്‍, പുറമറ്റം, കടപ്ര, അയിരൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികള്‍ക്കാണ് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. പത്തനംതിട്ട ജില്ല പഞ്ചായത്ത്, പന്തളം, റാന്നി, ഇലന്തൂര്‍, മല്ലപ്പള്ളി, പറക്കോട് എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും അടൂര്‍ നഗരസഭയുടെയും പദ്ധതികള്‍ക്കും ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഹരിതകേരള മിഷന്‍ മുഖേന നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്കായി എല്ലാ പഞ്ചായത്തുകളും തുക വകയിരുത്തണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി പറഞ്ഞു. അനുവദിച്ച തുക ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. സര്‍വിസില്‍നിന്ന് വിരമിക്കുന്ന ജില്ല പ്ലാനിങ് ഓഫിസര്‍ ടി. സോമസുന്ദരലാലിനെ ആസൂത്രണസമിതി യാത്രയപ്പ് നല്‍കി. ആസൂത്രണ സമിതിയിലെ അംഗങ്ങളായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, അംഗങ്ങളായ കെ.ജി. അനിത, എം.ജി. കണ്ണന്‍, ലീല മോഹന്‍, എലിസബത്ത് അബു, ബി. സതികുമാരി, സാം ഈപ്പന്‍, ആര്‍.ബി. രാജീവ്കുമാര്‍, സര്‍ക്കാര്‍ നോമിനി എന്‍.രാജീവ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.