ആർ.ടി ഓഫിസിൽ വിജിലൻസ് പരിശോധന; രേഖകൾ പിടിച്ചെടുത്തു

അടൂർ: സംസ്ഥാന വ്യാപകമായ പരിശോധനയുടെ ഭാഗമായി അടൂർ ജോ. ആർ.ടി ഓഫിസില്‍ തിരുവനന്തപുരം വിജിലന്‍സ് സെല്ലിൻെറ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്‌ വിജിലന്‍സ് ഡിവൈ.എസ്.പി വി. അനിലിൻെറ നേതൃത്വത്തിലുള്ള സംഘം ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു. നിരന്തരം പരാതികൾ ലഭിക്കുന്ന സംസ്ഥാനത്തെ ആർ.ടി ഓഫിസുകളിൽ വിജിലൻസ് ഡയറക്ടർ അനിൽകാന്തിൻെറ നിർദേശത്തേ തുടർന്നാണ് 'ഓപറേഷൻ ഉജാല' എന്ന പേരിൽ പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.