വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേര്​ ദുരുപയോഗം ചെയ്ത് പണപ്പിരിവെന്ന്​

പത്തനംതിട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരും ചിഹ്നവും ദുരുപയോഗം ചെയ്ത് ചിലർ വൻ പണപ്പിരിവ് നടത ്തുന്നുണ്ടെന്നും ഇത് പത്തനംതിട്ടയിലെ വ്യാപാരികൾ തിരിച്ചറിയണമെന്നും ഏകോപന സമിതി ജില്ല പ്രസിഡൻറ് എ.ജെ. ഷാജഹാൻ. പത്തനംതിട്ട മുനിസിപ്പൽ യൂനിറ്റിൻെറ ദൈവാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരും ചിഹ്നവും േട്രഡ് മാർക്കും നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ടി. നസിറുദ്ദീൻ സംസ്ഥാന പ്രസിഡൻറായ 262/81 രജി. നമ്പറിലുള്ള സംഘടനക്ക് മാത്രമാണ് ഇത് ഉപയോഗിക്കാൻ അനുവാദം. എന്നാൽ, നിയമവിരുദ്ധമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്ന പേരും ചിഹ്നവും ചിലർ ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂനിറ്റ് പ്രസിഡൻറ് ശശി ഐസക് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.ഇ. മാത്യു, ട്രഷറർ വി. ഉണ്ണികൃഷ്ണൻ, താലൂക്ക് പ്രസിഡൻറ് പ്രസാദ് ആനന്ദഭവൻ, ജില്ല വൈസ് പ്രസിഡൻറുമാരായ ആർ. അജയകുമാർ, ശ്രീകുമാർ കൂടൽ സംസ്ഥാന പ്രവർത്തകസമിതി അംഗങ്ങളായ എ. നൗഷാദ് റാവുത്തർ, എം. സലിം, ജില്ല സെക്രട്ടറി കെ.എം. മോഹൻകുമാർ, സംസ്ഥാന കൗൺസിൽ അംഗം തോമസ്കുട്ടി മണിമലേത്ത് എന്നിവർ സംസാരിച്ചു. 2019-21ലെ ഭാരവാഹികൾ: ശശി ഐസക്, ആരോമ ഹോട്ടൽ (പ്രസി), ടി.ടി. അഹമ്മദ്, അൽമന ട്രേഡേഴ്സ് (ജന. സെക്ര), ഗീവർ ജോസ്, കുന്നംകുളം സ്റ്റോഴ്സ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.