പഞ്ചദിന നാടക കളരി തുടങ്ങി

പത്തനംതിട്ട: പത്തനംതിട്ട ലൈബ്രറി കൗൺസിലിൻെറ 2019-20ലെ ജില്ല വികസന പദ്ധതിയുടെ ഭാഗമായ പഞ്ചദിന നാടക കളരി ഇടപ്പരിയാരം എസ്.എൻ.ഡി.പി ഹൈസ്കൂൾ ഹാളിൽ ആരംഭിച്ചു. നാടക നടനും സംവിധായകനുമായ തോമ്പിൽ രാജശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ. തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം ആർ. ഉണ്ണികൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം തങ്കമണി നാണപ്പൻ, സ്കൂൾ മാനേജർ എം.എൻ. മോഹനൻ, എച്ച്.എം.കെ. ശൈലശ്രീ, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എൻ. സോമരാജൻ, പരിശീലകൻ കുമ്പളത്ത് പദ്മകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.