പന്തളം: പന്തളം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷനില്‍നിന്ന് പന്തളം-അടൂര്‍ - പെരുമണ്‍ റൂട്ടില്‍ പുതിയ നോണ്‍ എ.സി ജനുറം ബസ് സര്‍വിസ് ആരംഭിച്ചു. ശബരിമല ഭക്തന്മാരെ പെരുമണ്‍ ദേവീക്ഷേത്രത്തിക്കേ് കൂടി ആകര്‍ഷിക്കുകയാണ് സര്‍വിസിന്‍െറ ലക്ഷ്യം. പന്തളം-തുമ്പമണ്‍-കീരുകുഴി, ആനന്ദപ്പള്ളി, അടൂര്‍, ഏനാത്ത്, കൊട്ടാരക്കര, കുണ്ടറ, അഞ്ചാലുംമൂട് വഴിയാണ് പെരുമണ്ണില്‍ ബസ് എത്തിച്ചേരുന്നത്. രാവിലെ 6.50ന് പന്തളത്തുനിന്ന് ആരംഭിക്കുന്ന സര്‍വിസ് 9.20ന് പെരുമണ്‍ എത്തി 9.55ന് തിരിക്കും. 12ന് പന്തളത്തത്തെുന്ന ബസ് 3.50ന് തിരികെ പെരുമണ്ണിലേക്ക് യാത്ര തിരിക്കും. 6.05ന് പെരുമണ്ണിലത്തെുന്ന ബസ് പന്തളത്തേക്ക് 6.20ന് തിരിച്ചുപോകും. 8.45ന് പന്തളത്ത് സര്‍വിസ് അവസാനിക്കുന്ന വിധമാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. ഒരു ദിവസം രണ്ടു സര്‍വിസാണ് നടത്തുക. പന്തളത്തിന് അനുവദിച്ച ആദ്യ നോണ്‍ എ.സി ജനുറം ബസാണിത്. കാലങ്ങളായി ഗതാഗതമന്ത്രിക്ക് നല്‍കിയ നിവേദനങ്ങളെ തുടര്‍ന്നാണ് ഈ റൂട്ട് അനുവദിച്ചത്. യാദൃച്ഛികമായാണെങ്കിലും തന്‍െറ ജന്മസ്ഥലത്തേക്ക് കൂടിയായ പെരുമണ്ണിലേക്ക് സര്‍വിസ് ആരംഭിക്കാന്‍ കഴിഞ്ഞതിന്‍െറ ചാരിതാര്‍ഥ്യത്തിലാണ് എം.എല്‍.എ. പ്രധാനമായും ശബരിമല തീര്‍ഥാടനകാലത്ത് പന്തളം അയ്യപ്പക്ഷേത്രത്തിലത്തെുന്ന ഭക്തജനങ്ങള്‍ക്ക് കൊട്ടാരക്കര ഗണപതി ക്ഷേത്രം, പെരുമണ്‍ ദേവീക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രകൂടി ഇതുവഴി സുഗമമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.