പത്തനംതിട്ട: നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കുടുംബശ്രീ വിപണനകേന്ദ്രത്തിന് ചെയര്‍മാന്‍ എ. സുരേഷ്കുമാര്‍ ശിലയിട്ടു. ഹാജി സി. മീരാസാഹിബ് ബസ് സ്റ്റാന്‍ഡിന്‍െറ കിഴക്കുവശത്ത് നഗരസഭയുടെ സ്ഥലത്താണ് 38 ലക്ഷം രൂപ ചെലവില്‍ വിപണനകേന്ദ്രം തുടങ്ങുന്നത്. നഗരസഭ പ്രദേശത്തെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന വിവിധ സാധനങ്ങള്‍ വിറ്റഴിക്കുന്നതിനാണ് വിപണന കേന്ദ്രം തുടങ്ങുന്നത്. 20 കടമുറികളും മറ്റ് സൗകര്യവും ഒരുക്കിയാണ് വിപണനകേന്ദ്രം സ്ഥാപിക്കുന്നത്. വൈസ് ചെയര്‍പേഴ്സണ്‍ ആനി സജി അധ്യക്ഷത വഹിച്ചു. കെ.ആര്‍. അരവിന്ദാക്ഷന്‍ നായര്‍, കെ. ജാസിംകുട്ടി, കുഞ്ഞൂഞ്ഞമ്മ വര്‍ഗീസ്, റോസ്ലിന്‍ സന്തോഷ്, ജോളി വില്‍സണ്‍, സൂസന്‍ ജോണ്‍, സുഗന്ധ സുകുമാരന്‍, മിനി വില്‍സണ്‍, കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ സബീര്‍ ഹുസൈന്‍, മോനി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.