മംഗലംഡാമിൽ ഒഴുക്കിൽപെട്ട യുവാവിനെ കണ്ടെത്തിയില്ല

വടക്കഞ്ചേരി: മീൻ പിടിക്കുന്നതിനിടെ . മംഗലംഡാം ഒലിംകടവ് ഓട്ടുപാറ പൊന്താംകുഴി വീട്ടിൽ ഷാജുവിൻെറ മകൻ നിഖിനെയാണ് (24) ഡാം അണക്കെട്ടിൽ കാണാതായത്. ശനിയാഴ്ച രാത്രി 8.30ന് അട്ടവാടി ഭാഗത്ത് എട്ടംഗ സംഘത്തോടൊപ്പം വല ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെ കനത്ത മഴയെ തുടർന്നുള്ള കുത്തൊഴുക്കിൽപെടുകയായിരുന്നു. ഞായറാഴ്ച രാവിലെ ഒമ്പതോടുകൂടി വടക്കഞ്ചേരിയിൽനിന്ന് ഫയർഫോഴ്‌സ് എത്തി തിരച്ചിൽ ആരംഭിച്ചു. തുടർന്ന് പത്തോടെ സ്കൂബ ടീമിലെ മുങ്ങൽ വിദഗ്ധരും എത്തി. വൈകീട്ട് അഞ്ചുവരെ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. തിങ്കളാഴ്ചയും തിരച്ചിൽ തുടരും. വടക്കഞ്ചേരി ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫിസർ ജോബി ജേക്കബിൻെറ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. ആലത്തൂർ തഹസിൽദാർ കെ. ബാലകൃഷ്ണൻ, മംഗലംഡാം സി.ഐ കെ.ടി. ശ്രീനിവാസൻ, അഡീഷനൽ എസ്.ഐ കെ.എസ്. സുന്ദരൻ, മംഗലംഡാം സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബി. രഞ്ജിത്ത് തുടങ്ങിയവരും സ്ഥലത്തെത്തി. pew therachil മംഗലംഡാമിൽ കാണാതായ യുവാവിന് വേണ്ടി ഫയർഫോഴ്സ് തിരച്ചിൽ നടത്തുന്നു pew ozhukkil petta yuvav ആരോഗ്യ-ശുചിത്വ കാമ്പയിൻ ഉദ്ഘാടനം പട്ടാമ്പി: വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി 2020 മേയ് 31 മുതൽ ജൂൺ അഞ്ചു വരെ നടത്തുന്ന പരിസ്ഥിതി-ആരോഗ്യ-ശുചിത്വ കാമ്പയിനിൻെറ ജില്ലതല ഉദ്ഘാടനം ജില്ല പ്രസിഡൻറ് കെ.സി. നാസർ നിർവഹിച്ചു. വീടിന് ചുറ്റും കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുക, പകർച്ചവ്യാധികൾ തടയുക തുടങ്ങി നിരവധി നിർദേശങ്ങളടങ്ങിയ ലഘുലേഖയുമായി വീടുകയറി ബോധവത്കരണവും കാമ്പയിനിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. കാമ്പയിൻ ഭാഗമായി വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ വല്ലപ്പുഴയിൽ മൃഗാശുപത്രിയും അംഗൻവാടിയും പരിസരപ്രദേശവും ശുചീകരിച്ചു. ജില്ല സെക്രട്ടറി മൊയ്തീൻകുട്ടി, മണ്ഡലം പ്രസിഡൻറ് മുജീബ് വല്ലപ്പുഴ, പി.പി. മൊയ്നുദ്ദീൻ, മുസ്തഫ, ഗഫൂർ ചൂരക്കോട്, ഉമ്മർ ചൂരക്കോട്, അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി. ചിത്രം PTB 318 വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി-ആരോഗ്യ-ശുചിത്വ കാമ്പയിൻ പാലക്കാട് ജില്ലതല ഉദ്ഘാടനം ജില്ല പ്രസിഡൻറ് കെ.സി. നാസർ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.