സപ്ലൈകോ ഔട്ടുലെറ്റുകളുടെ പ്രവർത്തനം താളം തെറ്റുന്നു

ജീവനക്കാർ കിറ്റ് തയാറാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് കാരണം പാലക്കാട്: മതിയായ ജീവനക്കാരില്ലാതിരിക്കുകയും ലഭ്യമായ ജീവനക്കാർ കിറ്റ് തയാറാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതോടെ സപ്ലൈകോ ഔട്ടുലെറ്റുകളുടെ പ്രവർത്തനം അവതാളത്തിൽ. നിലവിലുള്ള വിൽപനയുടെ 75 ശതമാനം ഇടിവ് സംഭവിച്ചതായി സപ്ലൈകോ ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. വിൽപനശാലകളിലെത്തുന്ന സ്ഥിരം ഉപഭോക്താക്കൾ കൊഴിഞ്ഞുപോകതിരിക്കാൻ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ ഡിപ്പോ മാനേജ്മൻെറ് കമ്മിറ്റിയോട് ആവശ്യപ്പെെട്ടങ്കിലും പല ഡിപ്പോകളിലും അസി. മാനേജർ, ജൂനിയർ മാനേജർ എന്നിവരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ജൂനിയർ മാനേജർമാരാണ് ഓരോ ഡിപ്പോയുടെയും പരിധിയിലുള്ള ഔട്ട്ലെറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ടത്. ഇവരുടെ തസ്തിക പലയിടത്തും ഒഴിഞ്ഞുകിടക്കുന്നതിനാൽ പല ഔട്ട്ലെറ്റുകളും കാലിയാണ്. അടഞ്ഞുകിടക്കുന്ന പല വിൽപനശാലകളും തുറന്ന് പ്രവർത്തിക്കാൻ ജനറൽ മാനേജർ നിർദേശം നൽകിയെങ്കിലും അവ പ്രാവർത്തികമാക്കാൻ കഴിയുന്നില്ല. മാവേലി സ്റ്റോറുകൾ രാവിലെ പത്ത് മുതൽ അഞ്ച് വരെയും സൂപ്പർ മാർക്കറ്റ്, പിപ്പിൾസ് ബസാർ, ഹൈപ്പർ മാർക്കറ്റ് എന്നിവ രാവിലെ പത്ത് മുതൽ ആറ് വരെയും ഇടവേളയില്ലാതെ തുറന്ന് പ്രവർത്തിപ്പിക്കാനാണ് നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.