ശ്രീകൃഷ്ണപുരം: കരിമ്പുഴ, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തുകളിൽ പനി പടരുന്നു. കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ 12 പേർക്ക് െഡങ്കിപ്പനി സ്ഥിരീകരിച്ചു. ആറ്റാശ്ശേരിയിലും പനാംകുന്നിലും എട്ടുപേർക്ക് െഡങ്കിപ്പനി ബാധിച്ചിട്ടുണ്ട്. കൊല്ലങ്കോട് രണ്ടുപേർക്കും തോട്ടരയിൽ ഒരാൾക്കും െഡങ്കിയുണ്ട്. പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കോട്ടുകാവ്, താനിക്കുന്ന് എന്നിവിടങ്ങളിലാണ് െഡങ്കി ലക്ഷണങ്ങളോടെ പനിബാധിതരുള്ളത്. ഒറ്റപ്പാലം, വാണിയംകുളം എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് 10 രോഗികൾ ചികിത്സ തേടിയത്. പൂക്കോട്ടുകാവിൽ െഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ആറ്റാശ്ശേരി, തോട്ടര, പനാംകുന്ന്, കൊല്ലങ്കോട് എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് ഗൃഹസന്ദർശനം നടത്തി. ബോധവത്കരണം, ഉറവിട നശീകരണം, നോട്ടീസ് വിതരണവും ഫോഗിങ്ങും നടത്തി. പനാംകുന്ന് അംഗൻവാടിയിൽ മെഡിക്കൽ സംഘം മരുന്നുകൾ വിതരണം ചെയ്തു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് ഷീബ പാട്ടത്തൊടി ഉദ്ഘാടനം ചെയ്തു. രോഗ ലക്ഷണങ്ങൾ കാണുന്നവർ ഉടൻ പ്രാഥമികോരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് മെഡിക്കൽ ഓഫിസർ ഡോ. അശ്വതി, സോമൻ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദാലി എന്നിവർ അറിയിച്ചു. 12ന് ഗ്രാമപഞ്ചായത്ത് ഹാളിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും 17ന് കരിപ്പമണ്ണ എ.എൽ.പി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.