ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിനെ സംരക്ഷിക്കും –മന്ത്രി എ.സി. മൊയ്തീന്‍

ഷൊര്‍ണൂര്‍: പൊതുമേഖല സ്ഥാപനമായ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിനെ സംരക്ഷിക്കാന്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍. മെറ്റല്‍ ഇന്‍ഡസ്ട്രീസ് സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയായിരുന്നു മന്ത്രി. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റ് മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി ഗതാഗത വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും.ഐ.എസ്.ആര്‍.ഒ, ഇന്ത്യന്‍ റെയില്‍വേ, പ്രതിരോധ വകുപ്പ് എന്നിവക്ക് ആവശ്യമായ യന്ത്രോപകരണങ്ങള്‍ നിര്‍മിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഷൊര്‍ണൂരിലെ സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഫോറിന്‍സ് ലിമിറ്റഡും മന്ത്രി സന്ദര്‍ശിച്ചു. പി.കെ. ശശി എം.എല്‍.എ, വ്യവസായ സെക്രട്ടറി സഞ്ജയ് കൗള്‍, റിയാബ് ചെയര്‍മാന്‍ എം.പി. സുകുമാരന്‍ നായര്‍, മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി എം.കെ. ശശികുമാര്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.