പ്രതീകാത്മക ചിത്രം
ആലത്തൂർ: രണ്ടാംവിള നെൽകൃഷിക്ക് വളപ്രയോഗത്തിന് യൂറിയ കിട്ടാതെ കർഷകർ വലയുന്നു. യൂറിയ സ്റ്റോക്കുള്ള വ്യാപാരികൾ അവരുടെ കൈവശമുള്ള മറ്റു വളങ്ങൾകൂടി വാങ്ങിയാലെ യൂറിയ നൽകുന്നുള്ളൂ. ‘ചിന്നപ്’ പേരിൽ ഇറക്കിയ വളമാണ് അമിതവില ഈടാക്കി കർഷകരോട് എടുക്കാൻ നിർബന്ധിക്കുന്നത്.
അധികാരികൾ ഇതിനെതിര നടപടിയെടുക്കണമെന്ന് തോണിപ്പാടം അമ്പലക്കാട് പാടശേഖരസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.ആർ. രാജൻ, സെക്രട്ടറി ജി. മുരളീധരൻ, ട്രഷറർ യു. ഷാജഹാൻ, ടി. കൃഷ്ണദാസ്, കെ. കേശവൻ, എ. പ്രവീണൻ, ടി.കെ. ശിവദാസ്, കെ.എസ്. ഇസ്മയിൽ, ടി. ദേവദാസ്, യു. ഹുസൈൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.