Posted On
date_range Updated On
date_range ഓണക്കാലം; പൂക്കളം ആര്‍ട്ടിസ്റ്റുകള്‍ തിരക്കിലാണ്
ഒറ്റപ്പാലം: വീട്ടങ്കണം വിട്ടു ഓണപ്പൂക്കളങ്ങള്‍ ‘സ്പോണ്‍സേര്‍ഡ്’ പദവിയിലേക്ക് മാറിയതോടെ പൂക്കള നിര്‍മാണവുമായി ബന്ധപ്പെട്ടു ആര്‍ട്ടിസ്റ്റുകള്‍ക്കും ഓണക്കാലത്ത് തിരക്കോട് തിരക്ക്. ക്ളബുകളും വിവിധസ്ഥാപനങ്ങളും ഓഫിസുകളും പരസ്പരം മത്സരിച്ചു ‘കുടവട്ട പൂക്കളങ്ങള്‍’ ഒരുക്കുമ്പോള്‍ സംഘാടകരുടെ കരവിരുത് പോരാതെ വരുന്നിടത്താണ് ആര്‍ട്ടിസ്റ്റുകളുടെ സേവനം ആവശ്യപ്പെടുന്നത്. പൂക്കളം വരക്കുന്നത് മുതല്‍ പൂര്‍ണമായ നിര്‍മാണച്ചുമതലവരെ ഇവരെ ഏല്‍പ്പിക്കുകയാണ് ഓണക്കാലത്തു പലരും. ഇവര്‍ ഒരുക്കുന്ന പൂക്കളത്തിനു ആയിരങ്ങളാണ് ചെലവുവരുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കാഴ്ചയൊരുക്കാന്‍ പൂക്കളുടെ വില ഒരു പ്രശ്നമാകാറില്ല. നിര്‍ദ്ദേശിക്കുന്ന അളവില്‍ കമ്പോളത്തില്‍ നിന്നും വിലകൂടിയപൂക്കള്‍ മൊത്തമായി ലഭിക്കുന്നതിന് നേരത്തെ പറഞ്ഞേല്‍പ്പിക്കും. ആര്‍ട്ടിസ്റ്റുകളുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പൂക്കളങ്ങളുടെ ഫയല്‍ ഫോട്ടോകള്‍ മോഡല്‍ തെരഞ്ഞെടുക്കുന്നതിന് ആവശ്യക്കാര്‍ക്ക് സൗകര്യമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.