പ​ത്തി​രി​പ്പാ​ല ന​ഗ​രി​പ്പു​റ​ത്ത് ക​നാ​ൽ കാ​ട് മൂ​ടി​യ നി​ല​യി​ൽ

ശുചീകരണമില്ല; കുപ്പത്തൊട്ടിയായി മലമ്പുഴ കനാലുകൾ

പത്തിരിപ്പാല: ശുചീകരിക്കാത്തതിനാൽ കാട് കയറി കുപ്പത്തൊട്ടിയായി മലമ്പുഴ കനാലുകൾ. രണ്ടാളുടെ ഉയരത്തിലാണ് പ്രധാന കനാലുകളെല്ലാം കാട് മൂടിക്കിടക്കുന്നത്. കാട് മൂടിയ കനാലിൽ മാലിന്യം ഉപേക്ഷിക്കുന്നതും പതിവാണ്.

കനാലും റോഡും കാണാനാകാത്ത അവസ്ഥയാണ്. ഈവർഷം വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ കൃഷിയിടങ്ങളിലേക്ക് മലമ്പുഴ കനാൽ വെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. എന്നാൽ, കാട് മൂടിയതോടെ കനാൽവെള്ളം വിട്ടാലും കൃഷിയിടങ്ങളിലേക്കെത്താൻ കാലതാമസമെടുക്കും.

Tags:    
News Summary - Malampuzha Canals Turn Into Garbage Dumps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.