കൊല്ലങ്കോട് പാവടിയിൽ സുരക്ഷയില്ലാതെ സ്ഥാപിച്ച ട്രാൻസ്ഫോർമർ
സുരക്ഷാവേലിയില്ലാത്ത ട്രാൻസ്ഫോർമർ ഭീഷണിയാകുന്നു
കൊല്ലങ്കോട്: ട്രാൻസ്ഫോർമർ സ്ഥാപിച്ച വൈദ്യുത തൂണുകളിൽ സുരക്ഷാവേലി സ്ഥാപിക്കാത്തത് അപകടഭീഷണിയാകുന്നു. കൊടുവായൂർ, പുതുനഗരം, പെരുവെമ്പ്, വടവന്നൂർ, കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട തുടങ്ങിയ പഞ്ചായത്തുകളിലെ 21 ലധികം ട്രാൻസ്ഫോർമർ സ്ഥാപിച്ച വൈദ്യുത തൂണുകളാണ് റോഡരികിലുള്ളത്. വിദ്യാർഥികളടക്കം പോകുന്ന വഴികളിലാണ് വേലി സ്ഥാപിക്കാത്ത ട്രാൻസ് ഫോർമറുള്ളത്.
വാഹനങ്ങളിലെ ചരക്ക് സാധനങ്ങൾ റോഡരികിലെ ട്രാൻസ്ഫോർമറിൽ സ്ഥാപിച്ച കമ്പികളിൽ തട്ടാനുള്ള സാധ്യതയുമുണ്ട്. റോഡരികിലെ ട്രാൻസ്ഫോർമറുകൾ മാറ്റിസ്ഥാപിക്കണമെന്നും സുരക്ഷാവേലി സ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് സ്കൂൾ പി.ടി.എ കമ്മിറ്റിയും നാട്ടുകാരും കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസുകളിൽ പരാതി നൽകാറുണ്ടെങ്കിലും നടപടിയില്ല.
സ്ഥലമില്ലെന്നുള്ള മറുപടിയാണ് അധികൃതർ നൽകുന്നത്. എന്നാൽ, സുരക്ഷ മുൻകരുതലുകൾ സ്ഥാപിക്കാൻ മതിയായ സ്ഥലമുള്ള പ്രദേശങ്ങളിലും വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കുന്നില്ലെ നാട്ടുകാർ പറയുന്നു. റോഡരികിലെ അപകടകരമായ വൈദ്യുത തൂണുകളും ട്രാൻസ്ഫോർമറുകളും മാറ്റാൻ സെക്ഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർമാർക്ക് ജില്ല കലക്ടർ നിർദേശം നൽകണമെന്ന് പാരൻറ്സ് കോഓഡിനേഷൻ ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.