ടാർ ക്ഷാമം; നേരിട്ട് വാങ്ങാൻ നഗരസഭ തീരുമാനം
മണ്ണാര്‍ക്കാട്: ടാറിന്റെ വില വര്‍ധിച്ചതിനെ തുടര്‍ന്ന് റോഡ് പ്രവൃത്തി ആരും ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ടാർ നേരിട്ട് വാങ്ങാന്‍ മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. തുടര്‍ന്ന് കരാറുകാര്‍ക്ക് അന്നത്തെ മാര്‍ക്കറ്റ് വിലയില്‍ ടാര്‍ നല്‍കും. അധികമായി വരുന്ന തുക നഗരസഭയുടെ തനത് ഫണ്ടില്‍നിന്ന് നല്‍കാനും തീരുമാനിച്ചു. താലൂക്കാശുപത്രിയിലെ ലിഫ്റ്റ് സ്ഥാപിക്കല്‍ പ്രവൃത്തിക്കായി ആവശ്യമായ അധികതുക കൂട്ടിനല്‍കാനും തീരുമാനിച്ചു. സ്വാശ്രയകിറ്റില് അനര്‍ഹരെ ഒഴിവാക്കാനും പുതിയവരെ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. പഴയ ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് കിറ്റ് നല്‍കും. നഗരസഭ ചെയര്‍പേഴ്സണ്‍ കെ. സജ് ന, വൈസ് ചെയര്മാന് കെ. ബാലകൃഷ്ണന്, ക്ലീന്‍സിറ്റി മാനേജര്‍ മുഹമ്മദ് ഇക്്ബാല്‍ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.