മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്, തെങ്കര മേജര്‍ കുടിവെള്ള പദ്ധതി നിര്‍മാണം ത്വരിതപ്പെടുത്താന്‍ ശനിയാഴ്ച മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. പദ്ധതിക്ക് മണ്ണാര്‍ക്കാട് നഗരസഭയില്‍ മൂന്ന് സംഭരണിയും തെങ്കരയില്‍ ഒരു സംഭരണിയുമാണ് സ്ഥാപിക്കുന്നത്. കൂടാതെ ഉയര്‍ന്ന പ്രദേശങ്ങളായ നായാടിക്കുന്ന്, ശിവന്‍കുന്ന് എന്നിവിടങ്ങളില്‍ സംഭരണി സ്ഥാപിക്കാന്‍ നഗരസഭ സ്ഥലം കണ്ടത്തെുകയും ചെയ്തിട്ടുണ്ട്. തെങ്കരയില്‍ ടാങ്ക് നിര്‍മിക്കാന്‍ ഗ്രാമപഞ്ചായത്ത് അടിയന്തരമായി സ്ഥലം കണ്ടത്തൊനും യോഗം തീരുമാനിച്ചു. മൂന്ന് ഘട്ടങ്ങളിലായി നാലുവര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാവുക. പദ്ധതി പൂര്‍ത്തിയാവുന്നതോടെ മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കാനാവും. തൂതപ്പുഴയില്‍നിന്ന് വെള്ളമെടുത്ത് അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിക്ക് പ്രാഥമികാനുമതി ലഭിച്ചിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. സര്‍വേയും അനുബന്ധ പ്രവര്‍ത്തനങ്ങളും വൈകാതെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ എം.കെ. സുബൈദ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സാവിത്രി (തെങ്കര), ടി. മുഹമ്മദ് ഇല്യാസ് (കോട്ടോപ്പാടം), മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സി.കെ. അഫ്സല്‍, സിറാജ്, ഷഹന കല്ലടി, സലീം, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തംഗം കല്ലടി അബൂബക്കര്‍, വാട്ടര്‍ അതോറിറ്റി എക്സി. എന്‍ജിനീയര്‍ ഉഷ ഹരിദാസ്, ബേബി ജോര്‍ജ്, സെയ്തലവി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.