ഒറ്റപ്പാലം: മയക്കുമരുന്ന് കേസിൽ പ്രതിക്ക് ആറ് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ജാർഖണ്ഡ് സിംഡെഗ ഡെം ടോളിയിൽ അരവിന്ദ് കേർക്കേട്ട ക്കാണ് ( 51) മൂന്നാമത് അഡീഷനൽ സെഷൻസ് ജഡ്‌ജി വി.ബി. സുജയമ്മ ശിക്ഷ വിധിച്ചത്.
2023 ജൂലൈ നാലിന് ഉച്ചക്ക് 3.30ന് ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കടമുറിയുടെ മുൻ വശത്ത് നിന്നും അനധികൃമായി 2.6 കിലോ കഞ്ചാവ് സഹിതം ഇയാളെ ഒറ്റപ്പാലം എസ്.ഐ കെ.ജെ. പ്രവീൺ പിടികൂടിയിരുന്നു.
സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന എം. സുജിത്താണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി എസ്. സിദ്ധാർത്ഥൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.