സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന: രണ്ടുപേര്‍ പിടിയില്‍

പാലക്കാട്: നഗരത്തില്‍ വില്‍പ്പനക്കത്തെിച്ച പത്ത് കിലോ കഞ്ചാവുമായി രണ്ടുപേരെ ടൗണ്‍ സൗത് പൊലീസ് പിടികൂടി. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നാനോ കാറില്‍ എത്തിയ പൊള്ളാച്ചി വാള്‍പ്പാറ മെയിന്‍ റോഡ് ആവില്‍പാളയം രാജേഷ് (36), പൊള്ളാച്ചി കോട്ടൂര്‍ റോഡ് സൂലേശ്വരംപട്ടി അഷ്റഫ് അലി (40) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ രാജേഷ് മലയാളിയും അഷ്റഫ് അലി തമിഴ്നാട്ടുകാരനുമാണ്. ഇവര്‍ രണ്ടുപേരും മുമ്പ് പുതുനഗരം പൊലീസ് സ്റ്റേഷനില്‍ വധശ്രമ കേസിലെ പ്രതികളാണ്. നഗരത്തിന്‍െറ ഭരണസിരാകേന്ദ്രമായ സിവില്‍ സ്റ്റേഷനരികില്‍ തിരക്ക് മുതലെടുത്താണ് ഇക്കൂട്ടര്‍ കഞ്ചാവ് കച്ചവടം നടത്താന്‍ ശ്രമിച്ചത്. പൊലീസ് ഇവിടെ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്ന സംഘത്തിലെ ഇടനിലക്കാരാണ് ഇവര്‍. നഗരത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരെ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷം തന്ത്രപരമായാണ് പൊലീസ് പ്രതികളെ പിടികൂടിയത്.ടൗണ്‍ സൗത് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ മനോജ് കുമാറിന്‍െറ നേതൃത്വത്തില്‍ ടൗണ്‍ സൗത് എസ്.ഐ സുജിത് കുമാര്‍, അഡീഷനല്‍ എസ്.ഐമാരായ രാജേഷ്, പ്രഭാകരന്‍, എസ്.സി.പിഒമാരായ വിജയകുമാര്‍, സുരേഷ് ബാബു, സി.പി.ഒമാരായ പീതാംബരന്‍, സാജിദ്, ദീപു, സജീഷ് എന്നിവരടങ്ങിയ സംഘം കേസ് അന്വേഷിച്ചുവരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.