പോഷകാഹാര കുറവ്: അട്ടപ്പാടിയില്‍ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ പരിശോധന തുടങ്ങി

അഗളി: അട്ടപ്പാടിയില്‍ കുട്ടികളിലുണ്ടായ പോഷകാഹാരകുറവ് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മേഖലയിലെ മുഴുവന്‍ സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ആരോഗ്യ പരിശോധന ക്യാമ്പിന് തുടക്കമായി. ഒരുമ ക്ളബ് അട്ടപ്പാടി, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററിന്‍െറ സഹകരണത്തോടെയാണ് ക്യാമ്പ്. ജെല്ലിപ്പാറ മൗണ്ട് കാര്‍മല്‍ സ്കൂളില്‍ അട്ടപ്പാടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരിരേശന്‍ ഉദ്ഘാടനം ചെയ്തു.അഗളി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, ഡോ. ജയന്തി, ശാന്തി ഡയറക്ടര്‍ ഉമാ പ്രേമന്‍, ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍ ഡോ. പ്രഭുദാസ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ അജീഷ്, പി.ടി.എ പ്രസിഡന്‍റ് ജയ്മോന്‍, ജയിംസ് മാസ്റ്റര്‍, ഷാജു, രവി, ഓമന, ഡോ. ജിഷ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.